
കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ നടക്കുന്ന ശ്രമങ്ങളിൽ ആശങ്കയെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുട്ടികളെ കൊണ്ട് വിദ്വേഷ മുദ്രവാക്യം വിളിപ്പിക്കുന്നത് അപകടകരമാണ്. ഇത്തരം ശ്രമം വിജയിക്കില്ല. കേരളത്തിലേത് മാതൃകാ സമൂഹമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രവാചകനെതിരായ പരാമർശത്തിൽ ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യ എല്ലാവരെയും ഉള്‍ക്കൊളളുന്ന രാജ്യമാണ്. പ്രധാനമന്ത്രിയും ആര്‍.എസ്.എസ് തലവനും പലതവണ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ പരാമര്‍ശം ഇന്ത്യയില്‍ നടക്കുന്ന ന്യൂനപക്ഷവിരുദ്ധ നീക്കങ്ങളുടെ ഭാഗമാണെന്നായിരുന്നു ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.െഎ.സിയുടെ ആരോപണം. എന്നാൽ ഇത് ഐ.ഒ.സിയുടെ സങ്കുചിത മനസ്ഥിതി കാരണമാണെന്ന് ഇന്ത്യ തിരിച്ചടിച്ചിരുന്നു.