
കൊവിഡ് കേസുകളിൽ വർധനയുണ്ടാകുന്നത് പരിശോധിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പുതിയ കൊവിഡ് വകഭേദങ്ങളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ജാഗ്രത കൈവിടരുത്. മാസ്ക് ധരിക്കണം.
വാക്സിനെടുക്കാൻ വിമുഖത കാണിക്കരുത്. 60 വയസിന് മുകളിലുള്ളവർ കൂടുതൽ ജാഗ്രത കാട്ടണം. വാക്സിൻ എടുക്കാത്തവരെ കണ്ടെത്താൻ ഫീൽഡ് വർക്കർമാരെ ചുമതലപ്പെടുത്തും. കുട്ടികൾക്ക് സ്കൂളുകൾ കേന്ദ്രികരിച്ച് വാക്സിൻ നൽകാൻ നടപടി കൈക്കൊള്ളും. പ്രാഥമിക കൊവിഡ് പ്രതിരോധ മാർഗങ്ങൾ പിന്തുടരണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.