തട്ടിപ്പ് സൂക്ഷിക്കുക ; ഹജ്ജ് തീർഥാടകരോട് സൗദി ഹജ്ജ് മന്ത്രാലയം..

Spread the love

ജിദ്ദ: സൗദിയിലെ ആഭ്യന്തര തീർത്ഥാടകർക്ക് കുറഞ്ഞ നിരക്കിൽ ഹജ്ജ് സേവനങ്ങൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നവർക്കെതിരെ മുന്നറിയിപ്പ് നൽകി സൗദി ഹജജ്, ഉംറ മന്ത്രാലയം. സോഷ്യൽ മീഡിയ വഴി നടക്കുന്ന തട്ടിപ്പുകളിൽ പലതും വ്യാജ അക്കൗണ്ടുകൾ നിർമിച്ച് യാത്രക്കാരുടെ സ്യകാര്യ വിവരങ്ങൾ അഭ്യർത്ഥിച്ച് കൊണ്ടുള്ളതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

W3Schools.com

ഈ വർഷത്തെ ഹജ്ജിനുള്ള രജിസ്ട്രേഷൻ രാജ്യത്തിനകത്ത് നിന്ന് ‘ഇഅ്തമർന’ എന്ന ഔദ്യോഗിക വെബ്സൈറ്റുവഴിയും മാത്രമാണെന്ന് ഹജജ് മന്ത്രാലയം കൂട്ടിച്ചേർത്തു. ഹജജ് കാംപെയ്നുകള്‍ പ്രോത്സാഹിപ്പിക്കുന്ന അനധികൃത കമ്പനികളെയോ ഓഫീസുകളെയോ വ്യക്തികളെയോ കുറിച്ച് ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അധികാരികള്‍ ഉപയോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.

ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഹജജ് രജിസ്ട്രേഷന്‍ ജൂണ്‍ 11 ശനിയാഴ്ച വരെ തുടരും. ഈ വര്‍ഷം ഒരു ദശലക്ഷം പേര്‍ക്ക് ഹജജ് കര്‍മ്മത്തിനു അനുവദിച്ചതായി കഴിഞ്ഞ മാസം സൗദി അറേബ്യ അറിയിച്ചിരുന്നു. രണ്ട് വര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമാണ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഹജ്ജിന് അനുമതി നല്‍കുന്നത്. ഈ വര്‍ഷം ഹജജ് നിര്‍വഹിക്കുന്നതിന് തീര്‍ത്ഥാടകര്‍ 65 വയസ്സിന് താഴെയുള്ളവരും കൊവിഡ്-19നെതിരെ പൂര്‍ണ്ണമായും വാക്സിനേഷന്‍ എടുത്തവരും ആയിരിക്കണം.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടി ഷൈൻ ടോം ചാക്കോ..

Spread the love

പുറകെ കൂടിയ മാധ്യമപ്രവർത്തകർ അത് മറ്റാരുമല്ല ചിത്രത്തിലെ നായകൻ ഷൈൻ ടോം ചാക്കോ തന്നെയാണെന്ന് മനസ്സിലാക്കുകയായിരുന്നു.

തനിക്ക് രാഷ്ട്രീയം ഇല്ലന്നും സുന്നി മാത്രം ആണെന്നും കാന്തപുരം.

Spread the love

”എനിക്ക് രാഷ്ട്രീയമില്ല, ഞാൻ സുന്നി മാത്രമാണ്. സ്വാദിഖലി ശിഹാബ് തങ്ങളുടെ പിതാവ് പൂക്കോയ തങ്ങളുടെ കാലത്താണ് ഞാൻ സുന്നി യുവജന സംഘം ജനറൽ സെക്രട്ടറി ആയത്.

പ്ലസ്‌ വൺ വിദ്യാർത്ഥികൾക്ക് ആശ്വാസം ; പ്രഖ്യാപനവുമായി വിദ്യാഭ്യാസമന്ത്രി..

Spread the love

ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും. സ്‌കൂളുകളില്‍ പ്രത്യേക പി.ടി.എ യോഗം ചേര്‍ന്ന് അഭിപ്രായം സ്വരൂപിക്കുമെന്നും മന്ത്രി പറഞ്ഞു.

നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം..

Spread the love

ഇഗ്ലീഷ് വാക്കുകൾ പറയാത്തതിന് നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം

മലപ്പുറത്ത് ശൈശവ വിവാഹത്തിന് ശ്രമം ; തടഞ്ഞ് അധികൃതർ..

Spread the love

ഉദ്യോഗസ്ഥര്‍ കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും നിയമവശങ്ങള്‍ ബോധവത്കരിക്കുകയും ചെയ്തു.

തൃശൂർ ജില്ലയിൽ ജൂൺ 30ന് ഹർത്താൽ..

Spread the love

രാവിലെ 6 മുതൽ 6 വരെയാണ്‌ ഹർത്താൽ

Leave a Reply

You cannot copy content of this page