
ഗുരുവായൂരിലെ തീർത്ഥാടന – ചരിത്ര കേന്ദ്രങ്ങളെ കൂട്ടിയിണക്കി ഏകദിന ടൂറിസം പാക്കേജ് നടപ്പിലാക്കണമെന്ന നിർദ്ദേശവുമായി ഗുരുവായൂർ നഗരസഭ. നഗരസഭയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വർക്കിങ്ങ് ഗ്രൂപ്പ് യോഗത്തിലാണ് നിർദ്ദേശം.
ഗുരുവായൂർ ക്ഷേത്രം, പാര്‍ത്ഥസാരഥി ക്ഷേത്രം, തിരുവെങ്കിടാചലപതി ക്ഷേത്രം, ആനക്കോട്ട, ചക്കംകണ്ടം, പാലയൂര്‍ പളളി, മണത്തല ജുമാമസ്ജിദ്, പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ട് തറവാട് എന്നീ ചരിത്ര പ്രസിദ്ധങ്ങളായ കേന്ദ്രങ്ങളെ കൂട്ടിയിണക്കുന്നതാണ് ഏകദിന ടൂറിസം പാക്കേജ്. ഈ കേന്ദ്രങ്ങളിലേക്കുളള റോഡുകള്‍ വീതികൂട്ടി നവീകരിക്കുന്നതിനുള്ള നിര്‍ദ്ദേശവും യോഗം മുന്നോട്ടു വച്ചു. ഗുരുവായൂര്‍ ക്ഷേത്ര വികസനവുമായി ബന്ധപ്പെട്ട ദേവസ്വം തയ്യാറാക്കിയ കരട് മാസ്റ്റര്‍ പ്ലാന്‍ ഗുരുവായൂര്‍ നഗരസഭയുടെ മാസ്റ്റര്‍ പ്ലാനുമായി ബന്ധിപ്പിക്കുന്ന വിഷയവും വര്‍ക്കിങ്ങ് ഗ്രൂപ്പിൽ ചര്‍ച്ചയായി. വര്‍ക്കിങ്ങ് ഗ്രൂപ്പ് നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി, അത് സ്പെഷ്യല്‍ കമ്മിറ്റി, നഗരസഭാ കൗണ്‍സില്‍ എന്നിവയുടെ അംഗീകാരത്തോടെ സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിക്കും.
അമ്യത് നഗരങ്ങളിൽ ജി ഐ എസ് മാപ്പിംഗ് അധിഷ്ഠിത മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സെമിനാർ നടത്തി. 2018 മുതല്‍ ജില്ലാ ടൗണ്‍പ്ലാനറുടെ നേതൃത്വത്തില്‍ നഗരസഭയിലെ വിവിധ മേഖലകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ രേഖകള്‍ ക്രോഡീകരിച്ച് എല്‍ ഇ ഡി പ്രൊജക്ടറിന്റെ സഹായത്തോടെ ജില്ലാ ഡെപ്യൂട്ടി ടൗണ്‍പ്ലാനര്‍ ജീവ ലിസ സേവ്യര്‍, അസിസ്റ്റന്റ് ടൗണ്‍പ്ലാനര്‍ പി ടി പ്രദീപ് എന്നിവര്‍ യോഗത്തില്‍ അവതരിപ്പിച്ചു. നിലവിലെ ഭൂവിനിയോഗം, കെട്ടിടങ്ങളുടെ വിനിയോഗം, തോടുകള്‍, കനാലുകള്‍ എന്നിവ മേഖലാടിസ്ഥാനത്തില്‍ വിവരിച്ചു.
നഗരസഭാ ടൗണ്‍ഹാളില്‍ നടന്ന സെമിനാര്‍ ചെയര്മാന് എം കൃഷ്ണദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എ എം ഷെഫീര്‍, ഷൈലജ സുധന്, എ എസ് മനോജ്, ബിന്ദു അജിത്കുമാര്‍, എ സായിനാഥന്‍ മാസ്റ്റര്‍, നഗരസഭാ സെക്രട്ടറി ബീന എസ് കുമാര്‍, മുനിസിപ്പല്‍ എൻജിനീയര്‍ ഇ ലീല, കൗണ്‍സിലേഴ്സ്, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് കൗണ്‍സിലര്‍മാരുടെ അധ്യക്ഷതയില്‍ പ്രാദേശിക സാമ്പത്തിക വികസനം, കുടിവെളളം, കൃഷിയും അനുബന്ധ മേഖലകളും, മൃഗസംരക്ഷണവും ക്ഷീരവികസനവും, ശുചിത്വം, മാലിന്യ സംസ്ക്കരണം, ടൂറിസം, പൈതൃകം, വിദ്യാഭ്യാസം, കല സംസ്ക്കാരം, ആരോഗ്യം, പരിസ്ഥിതി ദുരന്ത നിവാരണം, പൊതുഭരണവും ധനകാര്യവും, നഗരാസൂത്രണം ഗതാഗതം പാര്‍പ്പിടം, പട്ടികജാതി വികസനം, പൊതുമരാമത്ത്, ഊര്‍ജ്ജം, സാമൂഹ്യനീതി, വനിതാ വികസനം, ദാരിദ്ര്യലഘൂകരണം, ചേരിപരിഷ്ക്കരണം എന്നീ വര്‍ക്കിങ്ങ് ഗ്രൂപ്പുകൾ യോഗം ചേര്‍ന്ന് പുതിയ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു.