
തിരുവനന്തപുരം:സ്വർണവിലയിൽ വർധനവ്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് നിലവിൽ കൂടിയത്. ഇന്നലെ ഒരു പവന് 38040 രൂപയും ഗ്രാമിന് 4755 രൂപയുമായിരുന്ന വില യഥാക്രമം 38,200 രൂപയും 4775 രൂപയുമായി.
ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വില വർധിച്ചിരുന്നു. രണ്ട് ദിവസം തുടർച്ചയായി വില കുറഞ്ഞ ശേഷമായിരുന്നു ഇന്നലെ വിലയിൽ വർധനവുണ്ടായത്. ബുധനാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയു൦ കുറഞ്ഞിരുന്നു. ഗ്രാമിന് 4715 രൂപയു൦ പവന് 37,720 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.