
നീണ്ട ഇടവേളയ്ക്ക് ശേഷം നേരം, പ്രേമം തുടങ്ങിയ ഹിറ്റ് ചിതാരങ്ങളുടെ സംവിധായകൻ അൽഫോൻസ് പുത്രൻ തിരിച്ചെത്തുന്ന ഗോൾഡ് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു.
ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിൽ താരസുന്ദരി നയൻതാരയാണ് നായികയായി എത്തുന്നത്. ജോഷി എന്നാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. സുമംഗലി ഉണ്ണികൃഷ്ണൻ ആയാണ് നയൻതാര എത്തുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമാണം. പൃഥ്വിയുടെ അമ്മ വേഷത്തിൽ എത്തുന്നത് മല്ലിക സുകുമാരൻ തന്നെയാണ്.
പൃഥ്വിയേയും നയൻതാരയേയും കൂടാതെ ലാലു അലക്സ്, ബാബുരാജ്, അബുസലീം, ഷമ്മി തിലകൻ, ജഗദീഷ്, അജ്മൽ, വിനയ്ഫോർട്ട്, സാബുമോൻ, പ്രേംകുമാർ, തസനി ഖാൻ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരയ്ക്കുന്നുണ്ട്.