ഗോ ഫസ്റ്റിന് കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് നേരിട്ട് ഫ്ളൈറ്റ്: 28ന് ആരംഭിക്കും.

Spread the love

രാജ്യാന്തര തലത്തിലും ദക്ഷിണേന്ത്യയിലും പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗോ ഫസ്റ്റ് (മുൻ ഗോ എയർ) ഈ മാസം 28 മുതൽ കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് വിമാന സർവീസ് തുടങ്ങും. ആഴ്ചയിൽ മൂന്ന് ദിവസം നേരിട്ട് ഫ്ളൈറ്റുകൾ ഉണ്ടാകും. സർവീസിന് തുടക്കം കുറിച്ചുള്ള ആദ്യ ഫ്ളൈറ്റ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വൈകീട്ട് 8:05 ന് (പ്രാദേശിക സമയം) പുറപ്പെട്ട് 10:40ന് (പ്രാദേശിക സമയം) അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചേരും. റിട്ടേൺ ഫ്ളൈറ്റ് അബുദാബിയിൽ നിന്നും രാത്രി 11:40ന് (പ്രാദേശിക സമയം) പുറപ്പെട്ട് പുലർച്ചെ 5:10ന് (പ്രാദേശിക സമയം) കൊച്ചിയിലെത്തും.

W3Schools.com

കൊച്ചിക്കും അബുദാബിക്കും ഇടയിൽ ആഴ്ചയിൽ മൂന്ന് സർവീസുകളുണ്ടായിരിക്കും. 15793 രൂപയുടെ റിട്ടേൺ നിരക്കിൽ ബുക്കിങ് ആരംഭിച്ചു. കൊച്ചി – അബുദാബി റൂട്ടിൽ ഇരുഭാഗത്തേക്കും നേരിട്ട് ഫ്ളൈറ്റ് സർവീസ് ആരംഭിക്കുന്നതോടെ ബ്ലൂ കോളർ ജോലിക്കാർക്കും വേനൽ അവധിക്ക് യുഎഇയും കേരളവും സന്ദർശിക്കാൻ തയ്യാറെടുക്കുന്ന യാത്രക്കാർക്കും ഉപകാരപ്രദമാകും.

യുഎഇയുടെ തലസ്ഥാനം കൂടിയായ അബുദാബി ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ആധുനിക നഗരങ്ങളിലൊന്നാണ്. ഗോ എയർ വെബ്സൈറ്റിൽ ലോഗിൻ ചെയ്തും മൊബൈൽ ആപ്പ് ഉപയോഗിച്ചും യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. കേരളത്തിനും അബുദാബിക്കും ഇടയിൽ നോൺ – സ്റ്റോപ്പ് ഫ്ളൈറ്റുകൾ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഈ മേഖലയിലെ വികസനം ഗോ ഫസ്റ്റിനെ ഈ നഗരങ്ങളിലെ യാത്രക്കാരുടെ പ്രിയപ്പെട്ട സർവീസാക്കി മാറ്റുമെന്നും അന്താരാഷ്ട്ര പ്രവർത്തനങ്ങൾ വികസിപിക്കുന്നതിലുള്ളതങ്ങളുടെ പ്രതിജ്ഞാബദ്ധതയാണ് പുതിയ റൂട്ടുകളിലൂടെ പ്രതിഫലിക്കുന്നതെന്നും ഗോ ഫസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൗശിക് ഖോന പറഞ്ഞു.

ഫ്ളൈറ്റ് ഷെഡ്യൂൾ:

കൊച്ചി-അബുദാബി സർവീസ് ചൊവ്വ, ഞായർ ദിവസങ്ങളിൽ വൈകീട്ട് 8:05ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് രാത്രി 10:40ന് അബുദാബിയിൽ എത്തിച്ചേരും.

അബുദാബി-കൊച്ചി സർവീസ് ചൊവ്വ, ഞായർ ദിവസങ്ങളിൽ രാത്രി 11:40ന്അബുദാബി യിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 5:10ന് കൊച്ചിയിൽ എത്തിച്ചേരും.

വെള്ളിയാഴ്ചകളിൽ കൊച്ചി-അബുദാബി സർവീസ് വൈകീട്ട് 8:05ന് പുറപ്പെട്ട് രാത്രി 10:30ന് എത്തിച്ചേരും. വെള്ളിയാഴ്ചകളിൽ അബുദാബി -കൊച്ചി സർവീസ് രാത്രി 11:30ന് പുറപ്പെട്ട് പുലർച്ചെ 5:10ന് എത്തിച്ചേരും.

കൊച്ചിയിൽ നിന്നും കുവൈറ്റിലേക്കും മസ്ക്കറ്റിലേക്കും ഈയിടെ ഗോ ഫസ്റ്റ് നേരിട്ട് വിമാന സർവീസ് പ്രഖ്യാപിച്ചിരുന്നു.

About Post Author

Related Posts

സിനിമാതാരങ്ങളുടെ പേര് പറഞ്ഞ് തർക്കം ; കോഴിക്കോട് കൂട്ടത്തല്ല്..

Spread the love

സിനിമാതാരങ്ങളുടെ പേര് പറഞ്ഞ് ആരംഭിച്ച തര്‍ക്കം അസഭ്യം പറച്ചിലിലേക്കും കയ്യാങ്കളിയിലേക്കും മാറുകയായിരുന്നു.

ആഭരണങ്ങള്‍ കൊണ്ട് മാറിടം മറച്ച് ജാനകി; ചിത്രം വൈറൽ..

Spread the love

ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ‌മുന്നേറുന്ന ‘ഹോളി വൂണ്ട്. ‌‌

സിനിമയിൽ നിന്ന് പ്രചോദനം; 20 ലിറ്റർ പെട്രോൾ ദേഹത്ത് ഒഴിച്ച് യുവാവ് ആത്മഹത്യാ ചെയ്തു..

Spread the love

ആത്മഹത്യ ചെയ്ത ശേഷം തനിക്ക് മുക്തി ലഭിക്കുമെന്ന് പിതാവിനോട് പറയുന്ന വീഡിയോയും യുവാവ് തയ്യാറാക്കിയതായി റിപ്പോർട്ടുണ്ട്.

അപകടങ്ങളിൽ രക്ഷകരാകാൻ ഇനി ചുമട്ടു തൊഴിലാളികളും ; സിഐടിയു റെഡ് ബ്രിഗേഡ് വരുന്നു..

Spread the love

അപകടങ്ങളില്‍ രക്ഷകരാകാന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ റെഡ് ബ്രിഗേഡ് പദ്ദതി തുടങ്ങുന്നു.

മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ..

Spread the love

നിരോധിത മയക്കുമരുന്നുമായി 2 പേർ ഈസ്റ്റ് പോലീസിന്റെ പിടിയിലായി. തൃശ്ശൂർ കേച്ചേരി ദേശത്ത് പറപ്പൂപ്പറമ്പിൽ വീട്ടിൽ, ദയാൽ (27) ആളൂർ മന റോഡിൽ കോട്ടയിൽ വീട്ടിൽ അഖിൽ (24) എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്.

കൗൺസിലർ, ഗസ്റ്റ് ലക്ചറർ, അക്കൗണ്ട്‌സ് ഓഫീസർ ; ജോലി അവസരം..

Spread the love

നിരവധി ജോലി അവസരങ്ങൾ..

Leave a Reply

You cannot copy content of this page