
തിരുവനന്തപുരത്തെ ആർഡിഒ കോടതിയിൽ നിന്ന് തൊണ്ടിമുതലുകള്‍ കാണാതായ സംഭവത്തിൽ ദുരൂഹതയേറുന്നു. സബ് കളക്ടർ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ 2010 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ ലോക്കറിലെത്തിയ സ്വർണവും പണവും കാണാനില്ലെന്നാണ് പറയുന്നത്. കഴിഞ്ഞ വർഷം എ ജി നടത്തിയ ഓഡിറ്റിലും സ്വർണ്ണമെല്ലാം ലോക്കറിലുണ്ടെന്നായിരുന്നു കണ്ടെത്തൽ. പരിശോധയിലുണ്ടായ വീഴ്ചയാണോ, അതോ എജി റിപ്പോർട്ടിനു ശേഷമാണോ മോഷണമെന്ന കാര്യത്തിൽ വ്യക്തത വരാൻ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സബ്- കളക്ടർ 1982 മുതലുള്ള തൊണ്ടിമുതലുകളാണ് പരിശോധന വിധേയമാക്കിയത്. 2010 മുതൽ 2019 വരെ ആർഡിഒ ലോക്കറിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകളാണ് മോഷണം പോയിട്ടുള്ളത് . 69 പവൻ സ്വർണ്ണവും പണവും വെളളിയാഭരണങ്ങളുമാണ് മോഷണം പോയത്.