പുല്‍വാമയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു..

Spread the love

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പ്രാദേശിക ലശ്കറെ ത്വയിബ, ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ കൊല്ലപ്പെട്ടു.
തിങ്കളാഴ്ച വൈകിട്ട് അവന്തിപോരയിലെ രാജ്‌പോര ഗ്രാമത്തിലാണ് സംഭവം. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന സൂചനയെ തുടര്‍ന്ന് അവന്തിപോര പൊലീസും സി.ആര്‍പി.എഫും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് രണ്ടുപേരും കൊല്ലപ്പെട്ടത്. പ്രദേശത്ത് ഒളിച്ചിരുന്ന ഭീകരര്‍ സംയുക്ത തിരച്ചില്‍ സംഘത്തിന് നേരെ വെടിയുയർത്തിനെ തുടര്‍ന്നുള്ള ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരും കൊല്ലപ്പെട്ടതെന്ന് ജമ്മു കശ്മീര്‍ പൊലീസ് വക്താവ് അറിയിച്ചു . ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള ത്രാലിലെ ഷാഹിദ് അഹമ്മദ് റാഥര്‍, ലശ്കര്‍ ബന്ധമുള്ള ഷോപ്പിയാനിലെ ഉമര്‍ യൂസഫ് എന്നിവരെയാണ് വധിച്ചതെന്ന് അദ്ദേഹം പറഞ്ഞു .

W3Schools.com

ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. സുരക്ഷാസേനക്കെതിരായ ആക്രമണങ്ങള്‍, സിവിലിയന്‍ അതിക്രമങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ഭീകര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ് കൊല്ലപ്പെട്ടവരെന്ന് പൊലീസ് അറിയിച്ചു.കഴിഞ്ഞ വര്‍ഷം അരിപ്പാലിലെ ഷക്കീല എന്ന സ്ത്രീയെയും ലുര്‍ഗാം ത്രാലിലെ ജവൈദ് അഹമദ് എന്ന സര്‍ക്കാര്‍ ജീവനക്കാരനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ ഷാഹിദിന് പങ്കുണ്ടായിരുന്നു. പ്രാദേശിക യുവാക്കളെ തീവ്രവാദ നിരയില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നതിലും റിക്രൂട്ട് ചെയ്യുന്നതിലും ഷാഹിദ് ഉള്‍പ്പെട്ടിരുന്നു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് രണ്ട് എ.കെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്തി. വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിച്ചതായും സുരക്ഷസേന അറിയിച്ചു.

കഴിഞ്ഞ നാല് ദിവസത്തിനിടെ ദക്ഷിണ കശ്മീരിലെ പുല്‍വാമ, അനന്ത്നാഗ് ജില്ലകളിലായി ആറ് ഭീകരരെ വ്യത്യസ്ഥ ഓപ്പറേഷനുകളില്‍ സുരക്ഷസേന വധിച്ചിരുന്നു. മെയ് 28ന് അനന്ത്‌നാഗിലെ ബിജ്‌ബെഹറ ഏരിയയിലെ ഷിതിപോരയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച രാത്രി പുല്‍വാമയിലെ ഗുണ്ടിപോറ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടു. പൊലീസ് കോണ്‍സ്റ്റബിള്‍ റിയാസ് അഹമ്മദിന്റെ കൊലപാതകവുമായി ബന്ധമുള്ള രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെയും ഇവിടെനിന്ന് സൈന്യം പിടികൂടിയിട്ടുണ്ട്.

ക‍ഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി കശ്മീരിലും പരിസര പ്രദേശങ്ങളിലും നിരവധി ഭീകരാക്രമണങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ മാസം നാല് തവണയാണ് പൊലീസുകാര്‍ക്ക് നേരെ ആക്രമണമുണ്ടായത്. മെയ് ഏഴിന് അഞ്ചാര്‍ പ്രദേശത്തിന് സമീപമുള്ള ഐവ പാലത്തില്‍ ഭീകരര്‍ ഒരു പൊലീസുകാരനെ വെടിവച്ചു കൊന്നിരുന്നു. പുല്‍വാമ ജില്ലയില്‍ കോണ്‍സ്റ്റബിള്‍ റിയാസ് അഹമ്മദും ഭീകരരുടെ വെടിയേറ്റ് മരിച്ചു. ജമ്മു കശ്മീര്‍ ബാരാമുള്ളയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായ ഏറ്റുമുട്ടലിലും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചിരുന്നു. മൂന്ന് പാക് ഭീകരരെ സുരക്ഷാ സേനയും വധിച്ചു.

മെയ് 24ന് ശ്രീനഗറിലെ വീടിന് പുറത്ത് സൈ

ഫുള്ള ഖാദ്രിയെന്ന പൊലീസുകാരനേയും ഭീകരര്‍ വെടിവെച്ച്‌ കൊന്നു. വീടിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇദ്ദേഹത്തെ രക്ഷിക്കാന്‍ ഓടിയെത്തിയ ഏഴുവയസുകാരി മകള്‍ക്കും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്.ആക്രമണത്തിന്റെ ഉത്തരവാദിത്തം ലശ്കറെ ത്വയ്യിബയുടെ പോഷക സംഘടനയായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട് ആണ് ഏറ്റെടുത്തത്. ബുദ്ഗാം ജില്ലയില്‍ ടെലിവിഷന്‍ താരമായ അമ്രീന്‍ ഭട്ട് എന്ന യുവതിയും കഴിഞ്ഞ ബുധനാഴ്ച ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ലശ്കറെ ത്വയ്യിബയാണ് ആക്രമണം നടത്തിയത്.

Related Posts

പ്ലസ്‌ ടു ക്ലാസുകൾ ജൂലൈ ഒന്നിന് തുറക്കില്ല ; തിയതി നീട്ടി.

Spread the love

പരീക്ഷ പൂർത്തിയാകുന്നതോടെ 3 ദിവസത്തെ അവധി നൽകിയ ശേഷം പ്ലസ് ടു ക്ലാസുകൾക്ക് തുടക്കമാകും.

പ്രഥമ ബധിര ടി-20 ലോകകപ്പ് തിരുവനന്തപുരത്ത്

Spread the love

പ്രഥമ ബധിര ടി-20 ലോകകപ്പിന് തിരുവനന്തപുരം വേദിയാകും.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആഗസ്ത് 6 ന്; വോട്ടെണ്ണലും അന്ന് തന്നെ

Spread the love

ഉപരാഷ്ട്രപതി തെതിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു . ഓഗസ്റ്റ് ആറിന് വോട്ടെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ . ആവശ്യമെങ്കിൽ വോട്ടെണ്ണലും അന്നുതന്നെ നടത്തിയേക്കും.

സ്‌കൂളിലെ ശുചിമുറിക്കുള്ളിൽ കയറിയ പുള്ളിപ്പുലിയെ പിടികൂടി..

Spread the love

ഗോരേഗാവിലെ സ്‌കൂളില്‍ നിന്നും പുള്ളിപ്പുലിയെ പിടികൂടി. സ്‌കൂളിലെ ശുചിമുറിയിലാണ് പുലി കുടുങ്ങിയത്.

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലെർട്..

Spread the love

അറബികടലിൽ പടിഞ്ഞാറൻ കാറ്റ്ശക്തമാകുന്നതിന്‍റെ സ്വാധീന ഫലമായികേരളത്തിൽ അടുത്ത 5 ദിവസം

ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം..

Spread the love

ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം. വാണിയംകുളം കുന്നക്കാല്‍ തൊടി കിഷോര്‍ കിഷോര്‍ (26) ആണ് മരിച്ചത്.വാണിയംകുളത്ത് നിന്ന് സ്‌കൂട്ടറില്‍ പട്ടാമ്പിയിലേക്ക് വരുമ്പോഴാണ് അപകടം.

Leave a Reply

You cannot copy content of this page