ജൈവ വൈവിധ്യമാർന്ന പെരിയാർ..

Spread the love

കേരളത്തിലെ രണ്ട് കടുവ സംരക്ഷണ കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഉഷ്ണമേഖലാ മഴക്കാടുകള്‍ നിറഞ്ഞ മലനിരകള്‍, സ്വച്ഛ നീലിമയില്‍ അലിയുന്ന പെരിയാര്‍ തടാകം, ആനയും, കാട്ടുപോത്തും കടുവയും മാനുകളും ഉള്‍പ്പെടുന്ന വന്യജീവി സമ്പത്ത്, വിവിധതരം പക്ഷികള്‍, സസ്യജാലങ്ങള്‍, ചിത്രശലഭങ്ങള്‍ എന്നിങ്ങനെ സന്ദര്‍ശകര്‍ക്ക് വിജ്ഞാനപ്രദവും ആനന്ദകരവുമാണ് പെരിയാറിലെ കാഴ്ചകള്‍. സാഹസിക നടത്തം, ക്യാമ്പിംഗ്, തമ്പടിക്കല്‍, ഉള്‍വനത്തില്‍ കയാക്കിംഗ് എന്നിങ്ങനെ വനംവകുപ്പ് ഒരുക്കുന്ന നിയന്ത്രിത വിനോദസഞ്ചാരം ലോകോത്തര നിലവാരത്തിലുള്ളതാണ്. വിദേശികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ വരും പെരിയാറിലെ നിത്യസന്ദര്‍ശകര്‍. 977 ചതുരശ്ര കിലോമീറ്ററാണ് പെരിയാര്‍ സംരക്ഷിത മേഖലയുടെ വ്യാപ്തി.

W3Schools.com

പുല്‍മേടുകളും കുറ്റിക്കാടുകളും തുടങ്ങി മഴക്കാടുകള്‍ വരെ ഉള്‍ക്കൊള്ളുന്ന പെരിയാര്‍ വനമേഖല സസ്യ വൃക്ഷാദികളുടെ വലിയൊരു ജൈവശേഖരമാണ്. 1965 പുഷ്പിത സസ്യങ്ങള്‍ ഇവിടുണ്ട്, 171 ഇനം പുല്‍വര്‍ഗ്ഗങ്ങളും 143 ഇനം ഓര്‍ക്കിഡുകളും. തെക്കേ ഇന്ത്യയില്‍ കാണപ്പെടുന്ന ഏക സൂചിതാഗ്ര വൃക്ഷമായ Podocarpus Wallichianus ഉം പെരിയാര്‍ കാടുകളിലുണ്ട്.

ആന, കടുവ, കാട്ടുപോത്ത്, മ്ലാവ്, കാട്ടു പട്ടി, പുള്ളിപ്പുലി, കരടി, നീര്‍നായ് തുടങ്ങി 60-ഓളം സസ്തനികള്‍ പെരിയാര്‍ വനമേഖലയിലുണ്ട്. മംഗളാദേവി തുടങ്ങി ഉയര്‍ന്ന കുന്നിന്‍ ചരുവുകളില്‍ വരയാടുകളെ കാണാം. ഹനുമാന്‍ കുരങ്ങിനെയും കരിങ്കുരങ്ങിനെയും ബോട്ട് അടുക്കുന്നതിന് അടുത്ത് തന്നെ കാണാം. ഉള്‍വനങ്ങളില്‍ സിംഹവാലന്‍ കുരങ്ങുകളും ഉണ്ട്.

265 ഇനം പക്ഷികള്‍ പെരിയാര്‍ മേഖലയില്‍ ഉണ്ട്. വേഴാമ്പലുകള്‍, ഓലഞ്ഞാലികള്‍, തേന്‍ കുരുവികള്‍, മരംകൊത്തികള്‍, പ്രാണി പിടിയന്മാര്‍, ചിലു ചിലുപ്പന്മാര്‍, എന്നു തുടങ്ങി തീക്കാക്ക വരെ നീളുന്ന പക്ഷി സമൃദ്ധി.

മൂര്‍ഖന്‍, അണലി, ശംഖുവരയന്‍ എന്നിങ്ങനെ വിഷമുള്ളതും മലമ്പാമ്പ്, കുഴിമണലി തുടങ്ങി വിഷമില്ലാത്തതുമായ 30 ഇനം പാമ്പുകളും, പറയോന്ത്, ഉടുമ്പ് എന്നിവ ഉള്‍പ്പെടെ 13 ഇനം അരണ വര്‍ഗ്ഗങ്ങളും ഇവിടെയുണ്ട്. ഉരഗ വര്‍ഗ്ഗങ്ങളില്‍പ്പെട്ട 45 ഇനം ജീവികള്‍ കാണാം.

തവളകളും, ആമയും ഉള്‍പ്പെടെ 27 ഇനം ഉഭയജീവികള്‍ പെരിയാറില്‍ കാണാം. പച്ചിലപ്പാറാന്‍ തവള, മണവാട്ടിത്തവള, കാട്ടുമണവാട്ടി തവള തുടങ്ങി വിവിധ ഇനം തവളകള്‍ സീസിലിയന്‍സ് വിഭാഗത്തില്‍ പെട്ട കൈകാലുകള്‍ ഇല്ലാത്ത ജീവി വര്‍ഗ്ഗങ്ങളും ഉഭയ ജീവികളില്‍പ്പെടുന്നു.

ശുദ്ധജലത്തില്‍ വളരുന്ന മഹ്ഷീര്‍ ഉള്‍പ്പെടെ നിരവധി മത്സ്യ ഇനങ്ങള്‍ പെരിയാര്‍ തടാകത്തില്‍ ഉണ്ട്. രാജ്യത്ത് ഉയര്‍ന്ന മലനിരകളില്‍ മാത്രം കാണപ്പെടുന്ന തനി നാടനായ ‘ഗെയിം ഫിഷ്’ ആണ് മഹ്ഷീര്‍.

പെരിയാര്‍ വന്യജീവി സങ്കേതത്തിനു ചുറ്റും കാപ്പി, ഏലം, കുരുമുളക്, തേയിലത്തോട്ടങ്ങള്‍ ആണ്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങള്‍ ആണിവ.

പെരിയാര്‍ കടുവാ സംരക്ഷിത പ്രദേശത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും സ്വകാര്യ സംരംഭകരുടേതുമായ ഒട്ടേറെ താമസ സൗകര്യങ്ങള്‍ ലഭ്യമാണ്. പെരിയാര്‍ വനമേഖലയില്‍ പ്രവേശനം വനംവകുപ്പ് നിയന്ത്രിച്ചിട്ടുണ്ട്. കടുവ സംരക്ഷിത മേഖല ഉദ്യോഗസ്ഥര്‍ പ്രവേശന നിരക്ക് ഈടാക്കി ആണ് പ്രവേശനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അകത്ത് പ്രവേശിച്ചാല്‍ ബോട്ടിംഗ്, സാഹസിക നടത്തം എന്നിവയ്ക്ക് സൗകര്യങ്ങളുണ്ട്. കാടിനകത്തു തമ്പടിക്കലിനും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

‘കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പീഡന ശ്രമം; വെളിപ്പെടുത്തലുമായി ദിനേശ് പണിക്കർ..

Spread the love

കുട്ടികള്‍ക്കൊപ്പം ചാക്കോച്ചൻ ഓടിനടക്കുന്നതും സംസാരിക്കുന്നതും എല്ലാം ഷൂട്ട് ചെയ്യുകയായിരുന്നു. അതിനിടെ നമ്മുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു പയ്യൻ ഇതിലെ ഒരു കുട്ടിയെ കഥ പറയാം എന്ന് പറഞ്ഞ് ഒരു മുറിയിലേക്ക് കൊണ്ടുപോയി. രാവിലെ സമയമാണ്. അപ്പോള്‍ നല്ല തിരക്കുള്ള സമയമല്ലേ ആരും ശ്രദ്ധിച്ചില്ല.

യുവതിയുടെ മൃതദേഹം തലയറുത്ത് മാറ്റി ബാഗിൽ കുത്തിനിറച്ച് കടലിലെറിഞ്ഞു; പ്രതിയിലേക്ക് പൊലീസിനെ എത്തിച്ചത് കൈയ്യിലെ ടാറ്റു..

Spread the love

കടലിന്റെ ഒഴുക്ക് അടിസ്ഥാനമാക്കി മൃതദേഹം ഉപേക്ഷിച്ചിരിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ടാറ്റൂ കലാകാരന്മാരെ ആണ് ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തതത്. 25 -ലധികം കലാകാരന്മാരെ ചോദ്യം ചെയ്തതിനൊടുവിൽ ഇത്തരം ആത്മീയ ടാറ്റുകൾ അടിക്കുന്ന ഒരാളെ കുറിച്ച് വിവരം ലഭിച്ചു.

നവദമ്പതികൾ ആദ്യരാത്രി മുറിയിൽ മരിച്ച നിലയിൽ..

Spread the love

വാതിൽ അകത്തുനിന്ന് പൂട്ടുകയും ചെയ്തിരുന്നു. മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ പൊലീസിന് പരാതി നൽകി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 

കാര്‍ വര്‍ക്ക് ഷോപ്പിന് തീ പിടിച്ച് അപകടം..

Spread the love

വര്‍ക്ക് ഷോപ്പിന്റെ പിറക് വശത്താണ് തീ ആദ്യം കണ്ടത്. രണ്ട് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണ് നിഗമനം.

ഏഴ് വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ചു; മദ്രസ അധ്യാപകനെതിരെ കേസ്..

Spread the love

കുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് മുഖം ഡെസ്കിൽ ഇടിപ്പിക്കുകയായിരുന്നു. ഇതോടെ കുട്ടിയുടെ കീഴിച്ചുണ്ട് മുറിഞ്ഞു. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് പള്ളി കമ്മിറ്റിയിൽ രക്ഷിതാക്കൾ പരാതി അറിയിച്ചുവെങ്കിലും  നടപടി ഉണ്ടായില്ല.

ശനിയാഴ്ചയും ക്ലാസ്സ്; തീരുമാനത്തിൽ നിന്ന് മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി..

Spread the love

ശനിയാഴ്ച അധ്യയന ദിനമാക്കുന്നതിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സന്തോഷമാണെന്നും ഇക്കാര്യത്തിൽ എതിർപ്പുന്നയിച്ച കെ‌എസ്‌ടി‌എ നിലപാട് വിദ്യാഭ്യാസ മന്ത്രി തള്ളുകയും ചെയ്തു. ശനിയാഴ്ച പ്രവർത്തി ദിനമാക്കിയാൽ ഒരു പാഠ്യാതര പ്രവർത്തനങ്ങളേയും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

You cannot copy content of this page