ഫാറ്റി ലിവർ തടയാൻ ചില മാർഗങ്ങൾ..

Spread the love

കരളില്‍ കൊഴുപ്പടിഞ്ഞ് കൂടുന്ന അവസ്ഥയെയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും. ഫാറ്റി ലിവർ കരൾ വീക്കത്തിലേക്കും കരളിന്റെ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയിലേക്കും നയിക്കാം. ഭക്ഷണശീലങ്ങളിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ ഫാറ്റി ലിവർ രോഗസാധ്യത ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. ഫാറ്റി ലിവർ രോഗസാധ്യത കുറയ്ക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം..

പയർ വർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഫാറ്റി ലിവർ രോഗസാധ്യത കുറയ്ക്കാൻ സഹായിക്കും. പയർ, പരിപ്പ്, കടല, സോയ പയർ എന്നിവയിൽ അടങ്ങിയിരിക്കുന്ന റസിസ്റ്റന്റ് സ്റ്റാർച്ച് വയറിന്റെയും കുടലിന്റെയും ആരോഗ്യത്തെ മെച്ചപ്പെടുത്തും.

സാൽമൺ, മത്തി, ചൂര തുടങ്ങിയ മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ കരളിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നതിലൂടെ ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗസാധ്യതകളും കുറയ്ക്കാൻ സാധിക്കും.

ചീരയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും സഹായിക്കും. ചീര വേവിച്ച് കഴിക്കുന്നതിനേക്കാൾ പച്ചയ്ക്ക് കഴിക്കുന്നതാണ് കൂടുതൽ ആരോഗ്യപ്രദം.

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ കരളിലെ വിഷാംശം നീക്കുന്നതിനും ഫാറ്റി ലിവർ രോഗമുള്ളവരിൽ കാണപ്പെടുന്ന എൻസൈമുകളുടെ തോത് കുറയ്ക്കുന്നതിനും സഹായിക്കും.

ഓട്സ് കഴിക്കുന്നത് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗസാധ്യത കുറയ്ക്കും. പോഷക സമൃദ്ധവും ഫൈബർ സമ്പുഷ്ടവുമാണ് ഓട്സ്. നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് ഓട്സ്.

W3Schools.com

Related Posts

ഒറ്റക്കാലിൽ ബാലൻസ് ചെയ്യാനുള്ള കഴിവില്ലാത്തവർക്ക് മരണം ; പുതിയ പഠന റിപ്പോർട്ട്‌ ഇങ്ങനെ..

Spread the love

10 സെക്കന്റ് നേരത്തേക്ക് ഒറ്റക്കാലിൽ ബാലൻസ് ചെയ്യാനുള്ള കഴിവില്ലാത്തവർക്ക് മറ്റുള്ളവരെക്കാൾ വേഗത്തിൽ  മരണ സാധ്യത ഇരട്ടിയാണ്.

അന്നനാളം അടഞ്ഞു പോയ സ്ത്രീക്ക് അപൂര്‍വ ശസ്ത്രക്രിയ..

Spread the love

അപൂര്‍വ രോഗത്തെ തുടര്‍ന്ന് അന്നനാളം അടഞ്ഞു പോയ സ്ത്രീക്ക് അപൂര്‍വ ശസ്ത്രക്രിയ

മങ്കിപോക്സിനെ മഹാമാരിയായി പ്രഖ്യാപിച്ചു..

Spread the love

മങ്കിപോക്സിനെ മഹാമാരിയായി പ്രഖ്യാപിച്ച്‌ വേള്‍ഡ് ഹെല്‍ത്ത് നെറ്റ്‍വര്‍ക്ക്

മുഖക്കുരു മാറാൻ ചില എളുപ്പ വഴികൾ..

Spread the love

കൗമാരകാലത്ത് പെൺകുട്ടികളിലും ആൺകുട്ടികളിലും മുഖക്കുരുവുണ്ടാകുന്നത് സ്വാഭാവികമാണ്. ഈ സമയത്തെ ഹോർമോൺ വ്യതിയാനമാണ് ഇതിന് കാരണമാകുന്നത്.

ഗൗരി ലക്ഷ്മിയുടെ ചികിത്സ ഇന്ന് ആരംഭിക്കും, ഇനി വേണ്ടത് രണ്ടേമുക്കാൽ കോടി രൂപ

Spread the love

സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച ഗൗരി ലക്ഷ്മി എന്ന രണ്ടര വയസ്സുകാരിയുടെ ചികിത്സ ഇന്ന് ആരംഭിക്കും. ചികിത്സക്കായി 16 കോടി രൂപ വിലയുള്ള മരുന്ന് വിദേശത്തുനിന്ന് എത്തിയിരുന്നു.

പൂവിട്ടു പൂജിക്കണം ഈ പൂജയെ; ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം ഒരു ജീവൻ രക്ഷിക്കാനായി.

Spread the love

ഉടനെ തെ‍ാട്ടടുത്തുള്ള പെട്രോൾ പമ്പിൽ നിന്നും ബസ് തിരിച്ച് നേരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേക്ക് പാഞ്ഞു പോവുകയും ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു.

Leave a Reply

You cannot copy content of this page