
തിരുവനന്തപുരം: ആറ്റിങ്ങലിനടുത്ത് ടാങ്കര്‍ ലോറിയില്‍ കാറിടിച്ച് കയറ്റി അച്ഛനും മകനും മരിച്ചു. നെടുമങ്ങാട് സ്വദേശി പ്രകാശ് ദേവരാജനും മകന് ശിവദേവുമാണ് മരിച്ചത് ആത്മഹത്യയെന്നാണ് പൊലീസിന്റെ നിഗമനം.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുകയായിരുന്ന ടാങ്കര്‍ ലോറിയിലേയ്ക്ക് ആള്‍ട്ടോ കാര്‍ ഇടിച്ച് കയറുകയായിരുന്നു. ഉടന്‍ തന്നെ പൊലീസും അഗ്നിശമനാ സേനയും സ്ഥലത്തെത്തി പ്രകാശിനെയും മകനെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കാറില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് ലഭിച്ചതായി സൂചനയുണ്ട്.
കൂടാതെ കഴിഞ്ഞ രണ്ട് ദിവസമായി പ്രകാശന്റെ ഫേസ്ബുക്ക് പേജില്‍ ചില പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്ക് ചില കുടുംബപ്രശ്നങ്ങളുണ്ടായിരുന്നതായി ഇതില്‍ നിന്ന് സൂചന ലഭിക്കുന്നുണ്ട്. ഇതേത്തുടര്‍ന്നുണ്ടായ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രകാശന്റെ ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത്. ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.