
സൗദി : സൗദിയിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ജൂലൈ 9ന്. അറഫാ ദിനം ജൂലൈ 8ന് ആയിരിക്കും. മാസപ്പിറവി ദൃശ്യമായതോടെ ഹജ്ജ് കർമങ്ങൾക്കായി വിശ്വാസികളുടെ ഒഴുക്ക് ആരംഭിച്ചു.
മാസപ്പിറവി ദർശിക്കാനും, വിവരം നൽകാനും രാജ്യത്തെ മുഴുവൻ വിശ്വാസികളോടും സൗദി സുപ്രീംകോടതി ആഹ്വാനം ചെയ്തിരുന്നു. റിയാദ് പ്രവിശ്യയിലെ ഹോത്ത സുദൈറിൽ ബുധനാഴ്ച വൈകീട്ട് മാസപ്പിറവി ദർശിക്കുന്നതിന് ഈ വർഷം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.
അതേ സമയം ഒമാനിലും ബലിപെരുന്നാൾ ജൂലൈ 9ന് ആയിരിക്കും. രാജ്യത്ത് മാസപ്പിറവി കണ്ടതായി ഒമാൻ ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഒമാൻ സുൽത്താനേറ്റിന്റെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി ദർശിക്കുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.