സൈനികനായി ദുൽഖർ ; തെലുങ്ക് ചിത്രം ‘സീതാ രാമം’ ടീസർ പുറത്ത്..

Spread the love

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഹനു രാഘവപ്പുടി സംവിധാനം നിര്‍വ്വഹിച്ച സീതാ രാമം എന്ന സിനിമയുടെ ടീസര്‍ പുറത്തെത്തി. മഹാനടിക്കു ശേഷം ദുല്‍ഖറിന്‍റേതായി എത്തുന്ന തെലുങ്ക് ചിത്രമാണിത്. തെലുങ്കിനൊപ്പം മലയാളം, തമിഴ് പതിപ്പുകളും പ്രദര്‍ശനത്തിന് എത്തും. കശ്മീരില്‍ സേവനത്തിലുള്ള ഒരു സൈനികോദ്യോഗസ്ഥനാണ് ദുല്‍ഖറിന്‍റെ കഥാപാത്രം. ലഫ്റ്റനന്‍റ് റാം എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ദുല്‍ഖര്‍ റാം ആവുമ്പൊള്‍ സീത എന്ന നായികാ കഥാപാത്രമായി എത്തുന്നത് മൃണാള്‍ ഥാക്കൂര്‍ ആണ്.

1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. സീതാ രാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും ഹനു രാഘവപ്പുഡി പറഞ്ഞിരുന്നു. രാശ്‍മിക മന്ദാനയും സുമന്ദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. അഫ്രീന്‍ എന്നാണ് രാശ്‍മികയുടെ കഥാപാത്രത്തിന്‍റെ പേര്.

സ്വപ്‍ന സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ദുല്‍ഖറിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന ‘മഹാനടി’യും നിര്‍മ്മിച്ചത് ഇതേ ബാനര്‍ ആയിരുന്നു. സംഗീതം വിശാല്‍ ചന്ദ്രശേഖര്‍, എഡിറ്റിംഗ് കോതഗിരി വെങ്കടേശ്വര റാവു, ഛായാഗ്രഹണം പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബു, ഹനു രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും രാജ് കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വസ്ത്രാലങ്കാരം ശീതള്‍ ശര്‍മ്മ, അഡീഷണല്‍ സ്ക്രീന്‍പ്ലേ റുഥം സമര്‍, രാജ് കുമാര്‍ കണ്ടമുഡി. ഓഗസ്റ്റ് 5ന് തിയറ്ററുകളിലെത്തും. 

W3Schools.com

About Post Author

Related Posts

ഹോളി വൂണ്ടിലെ ഇന്റിമേറ്റ് രംഗങ്ങളിൽ ഡ്യൂപ് ഉണ്ടായിരുന്നില്ല ; സിനിമ വിശേഷങ്ങൾ പങ്കുവെച്ച് ജാനകി..

Spread the love

ചുംബനരംഗങ്ങളുൾപ്പെടെയുള്ള ഇന്റിമേറ്റ് രംഗങ്ങളിൽ ബോഡി ഡബിളൊന്നും ചെയ്തിരുന്നില്ല.” ജാനകി സുധീർ പറഞ്ഞു.

ഈ ചിത്രത്തിൽ നിങ്ങൾ ആദ്യം കാണുന്നത് എന്താണ്.? അത് നിങ്ങളുടെ സ്വഭാവം വെളിപ്പെടുത്തും

Spread the love

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ചിത്രം പരിശോധിക്കാം. ഈ ചിത്രത്തിൽ നിന്ന് നിങ്ങൾക്ക് വായിച്ചെടുക്കാൻ കഴിയുന്നത് നിങ്ങളുടെ സ്വഭാവം വെളിപ്പെടുത്തും എന്ന് സോഷ്യൽ മീഡിയ പറയുന്നു.

അരക്കോടിയും കടന്ന് സീതാരാമം..

Spread the love

സീതാ രാമം ചിത്രത്തിൽ ചുവടുകൾ വയ്ക്കുന്ന ഒരു രംഗത്തിന്റ വീഡിയോ പങ്കുവെച്ചാണ് കളക്ഷൻ 50 കോടി കടന്ന വിവരം ദുൽഖർ അറിയിച്ചത്

പൃഥ്വിരാജിന്റെ കടുവയിൽ മമ്മൂട്ടിയും ; നിരവധി തവണ കണ്ടവർക്ക് പോലും പിടികിട്ടാതെ പോയ കഥാപാത്രം..

Spread the love

ഈ സിനിമയിലെ കുര്യച്ചന്റെ വീട് ചിത്രങ്ങളില്‍ കണ്ടിട്ടുള്ളതാണ്, എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടി ഉണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ.?

ആരതി പൊടിയെ ഞാൻ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? റോബിന്റെ വാക്കുകൾ വൈറൽ..

Spread the love

ഞാൻ ഹാപ്പിയായി ഇരിക്കണം, നന്നായി ഇരിക്കണം എന്നാണ് എന്നെ ഇഷ്ടപ്പെടുന്നവരുടെ ആഗ്രഹമെങ്കിൽ ഞാൻ ഹാപ്പിയായി ഇരിക്കുന്ന കാര്യത്തിൽ ഞാൻ അങ്ങനെ തന്നെ ഇരുന്നോട്ടെ.

ഇന്ന് സണ്ണി ലിയോണിന്റെ ജന്മദിനമാണ്, അതിനാൽ ഞാൻ പരീക്ഷയെഴുതുന്നില്ല ; ബിരുദ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ..

Spread the love

ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ജന്മദിനത്തിൽ പരീക്ഷയെഴുതാനാകില്ലെന്ന് വിദ്യാര്‍ത്ഥി. കര്‍ണാടകയിലെ ഒന്നാം വർഷ ബി.എ. വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസാണ് ഇപ്പോൾ വൈറലാകുന്നത്.
Sunny leone

Leave a Reply

You cannot copy content of this page