
ചാവക്കാട് : ഇരട്ടപ്പുഴയിൽ തെരുവ് നായയുടെ ആക്രമണത്തിൽ ഒമ്പതു വയസുകാരന് പരിക്കേറ്റു.
ബ്ലാങ്ങാട് ഇരട്ടപുഴ സ്കൂളിന് സമീപം കല്ലിങ്ങൽ നിഷാബിന്റെ മകൻ നിഹാലിനെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്. പാലയൂർ സെന്റ് ഫ്രാൻസിസ് സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ് നിഹാൽ.
വീട്ടുമുറ്റത്ത് നിന്നിരുന്ന നിഹാലിന് നേരെ തെരുവ്നായ് ഓടിവന്ന് ആക്രമിക്കുകയായിരുന്നു.
കവിളത്തും കയ്യിലും ശരീരത്തിന്റെ പുറത്തും കടിച്ചു. കുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.