കൊച്ചി: അഗ്നിപഥ് പദ്ധതിക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധത്തില്‍ ഡല്‍ഹി പൊലീസ് നടപടിയുണ്ടായതിന് പിന്നാലെ ദേശീയ പ്രസിഡന്റ് എ എ റഹീം എംപിക്കെതിരെ അധിക്ഷേപം. പൊലീസ് നടപടിയുടെ വീഡിയോ ദൃശ്യങ്ങള്‍ വികലമായി പ്രചരിപ്പിച്ചും അശ്ലീല ചുവയുള്ള ക്യാപ്ഷനുകള്‍ ചേര്‍ത്തുമാണ് സൈബര്‍ അധിക്ഷേപം നടക്കുന്നത്. കോണ്‍ഗ്രസ്- യുഡിഎഫ് സൈബര്‍ പ്രൊഫൈലുകളില്‍ നിന്നാണ് വ്യാപക പ്രചാരണം നടക്കുന്നത്.
അഗ്നിപഥ് പദ്ധതിക്കെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. എ എ റഹീം എംപിയെ പൊലീസ് വലിച്ചിഴച്ചായിരുന്നു അറസ്റ്റ് ചെയ്തത്. എംപിയാണെന്ന് പരിഗണന പോലും നല്‍കാതെയായിരുന്നു നടപടിയെന്ന് ഇതിന് പിന്നാലെ അദ്ദേഹം പ്രതികരിച്ചു.
എന്നാല്‍, ഈ പ്രതിഷേധത്തിന്റെ ദൃശ്യമാധ്യമങ്ങളില്‍ വന്ന വീഡിയോ ദുരുദ്ദേശപരമായി എഡിറ്റ് ചെയ്തും അശ്ലീല ചുവയുള്ള ക്യാപ്ഷനുകള്‍ ചേര്‍ത്തുമാണ് പ്രചാരണം നടക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്ന പേജുകളും പ്രൊഫൈലുകളുമാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നലെന്നാണ് ആരോപണം.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത യുവതിക്കെതിരെ സിപഐഎം പ്രൊഫൈലുകള്‍ നടത്തിയ അധിക്ഷേപ പ്രചാരണങ്ങള്‍ ചൂണ്ടിക്കാട്ടിയും കോണ്‍ഗ്രസ് പ്രൊഫൈലുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
നേരത്തെ, മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അധിക്ഷേപിച്ച് നെന്മാറ എംഎല്‍എയും സിപിഐഎം നേതാവുമായ കെ ബാബു രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നടത്തുന്നത് നാണംകെട്ട സമരമാണെന്നും സ്ത്രീകള്‍ സമരത്തിന്റെ മുന്നില്‍ നില്‍ക്കുകയാണെന്നും അവരുടെ ചന്തിയില്‍ തള്ളി സഹായിക്കുകയാണ് പുരുഷന്മാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നുമായിരുന്നു അദ്ദേഹത്തിന്റെ അധിക്ഷേപം. തന്റെ പ്രസംഗത്തില്‍ ഒരു തെറ്റുമില്ലെന്ന് ന്യായീകരിച്ച് അദ്ദേഹം രംഗത്ത് എത്തുകയും പിന്നീട് പ്രതികരണം ഈ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു.