വിവാഹ വാഗ്ദാനം നൽകി തട്ടിപ്പും പീഡനവും ; യുവാവ് പിടിയിൽ..

Spread the love

തൃശൂർ: വിവാഹ വാഗ്ദാനം നൽകി ഒട്ടേറെ യുവതികളെ വലയിലാക്കുകയും പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്ത് പീഡിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ.

ഇടുക്കി കാഞ്ചിയാർ വെള്ളിലാംകണ്ടം ചിറയിൽ വീട്ടിൽ ഷിനോജ് ശശിയെയാണ് (35) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹമോചിതരായ സ്ത്രീകളെ സമൂഹമാധ്യമങ്ങളും വിവാഹ സൈറ്റുകളും വഴി പരിചയപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥനാണെന്നും വിവാഹം കഴിക്കാൻ തയാറാണെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പിന്റെ തുടക്കം.

വിവാഹതീയതിയും സമയവും നിശ്ചയിച്ചതായി യുവതികളെയും ബന്ധുക്കളെയും വിശ്വസിപ്പിച്ചശേഷം പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടുകയും ചെയ്യുന്നതാണ് രീതി. ഗുരുവായൂരിൽ വിവാഹം നടത്താമെന്ന് ഉറപ്പുനൽകി കഴിഞ്ഞ 13ന് തൃശൂരിലെത്തിച്ച് ലോഡ്ജിൽ പീഡിപ്പിച്ചശേഷം മുങ്ങിയെന്ന പാലക്കാട് സ്വദേശിനിയുടെ പരാതിയിലാണ് പ്രതി കുടുങ്ങിയത്.

അരുൺ ശശി എന്ന വിലാസത്തിൽ ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെടുന്ന ഇയാൾ വിവാഹമോചിതനും 10 മാസം പ്രായമായ കുട്ടിയുടെ പിതാവുമാണ്. വിവാഹമോചിതയായ തൃശൂർ സ്വദേശിനിയുടെ സ്കൂട്ടർ തട്ടിയെടുത്ത് ഉപയോഗിച്ചുവരികയായിരുന്നെന്ന് എസ്എച്ച്ഒ പി. ലാൽകുമാർ പറഞ്ഞു. സീനിയർ സിവിൽ പൊലീസ് ഓഫിസർ ദുർഗാലക്ഷ്മി, സിപിഒ ഹരീഷ്, സൈബർ സെൽ സിപിഒമാരായ കെ.ജി.മിഥുൻ, കെ.എസ്.നിധിൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു

W3Schools.com

Related Posts

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടി ഷൈൻ ടോം ചാക്കോ..

Spread the love

പുറകെ കൂടിയ മാധ്യമപ്രവർത്തകർ അത് മറ്റാരുമല്ല ചിത്രത്തിലെ നായകൻ ഷൈൻ ടോം ചാക്കോ തന്നെയാണെന്ന് മനസ്സിലാക്കുകയായിരുന്നു.

തനിക്ക് രാഷ്ട്രീയം ഇല്ലന്നും സുന്നി മാത്രം ആണെന്നും കാന്തപുരം.

Spread the love

”എനിക്ക് രാഷ്ട്രീയമില്ല, ഞാൻ സുന്നി മാത്രമാണ്. സ്വാദിഖലി ശിഹാബ് തങ്ങളുടെ പിതാവ് പൂക്കോയ തങ്ങളുടെ കാലത്താണ് ഞാൻ സുന്നി യുവജന സംഘം ജനറൽ സെക്രട്ടറി ആയത്.

പ്ലസ്‌ വൺ വിദ്യാർത്ഥികൾക്ക് ആശ്വാസം ; പ്രഖ്യാപനവുമായി വിദ്യാഭ്യാസമന്ത്രി..

Spread the love

ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും. സ്‌കൂളുകളില്‍ പ്രത്യേക പി.ടി.എ യോഗം ചേര്‍ന്ന് അഭിപ്രായം സ്വരൂപിക്കുമെന്നും മന്ത്രി പറഞ്ഞു.

നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം..

Spread the love

ഇഗ്ലീഷ് വാക്കുകൾ പറയാത്തതിന് നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം

മലപ്പുറത്ത് ശൈശവ വിവാഹത്തിന് ശ്രമം ; തടഞ്ഞ് അധികൃതർ..

Spread the love

ഉദ്യോഗസ്ഥര്‍ കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും നിയമവശങ്ങള്‍ ബോധവത്കരിക്കുകയും ചെയ്തു.

തൃശൂർ ജില്ലയിൽ ജൂൺ 30ന് ഹർത്താൽ..

Spread the love

രാവിലെ 6 മുതൽ 6 വരെയാണ്‌ ഹർത്താൽ

Leave a Reply

You cannot copy content of this page