മന്ത്രിയുടെ അശ്‌ളീല വീഡിയോ നിർമിക്കാൻ യുവതിയെ നിർബന്ധിച്ചു ; ക്രൈം നന്ദകുമാർ അറസ്റ്റിൽ..

Spread the love

കൊച്ചി: അശ്ലീല വീഡിയോ നിർമിക്കാൻ കൂട്ട് നിൽക്കാൻ തന്നെ നിർബന്ധിച്ചെന്ന ജീവനക്കാരിയുടെ പരാതിയിൽ ക്രൈം നന്ദകുമാർ എന്നറിയപ്പെടുന്ന ടി.പി. നന്ദകുമാർ അറസ്റ്റിൽ.

W3Schools.com

ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അശ്ലീല വീഡിയോ നിർമ്മിക്കാൻ കൂട്ട് നിൽക്കാൻ തന്നെ നിർബന്ധിച്ചെന്നാണ് യുവതിയുടെ പരാതി.
എറണാകുളം എ സി പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ എട്ടുമണിയോടെ അറസ്റ്റ് ചെയ്തത്‌. പട്ടികജാതി- പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പാണിത്‌. ഐ പി സി 506, 509 ളും ചുമത്തിയിട്ടുണ്ട്‌. നന്ദകുമാറിന്റെ ഓഫീസില്‍ പൊലീസ് റെയ്ഡ് തുടരുകയാണ്.

തന്നെ പല രൂപത്തില്‍ ക്രൈം നന്ദകുമാര്‍ പീഡിപ്പിച്ചതായി യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മന്ത്രിയുടെ വ്യാജ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ നന്ദകുമാര്‍ സമ്മര്‍ദം ചെലുത്തി എന്നും നിരസിച്ചപ്പോൾ മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് പരാതി. സമ്മര്‍ദവും ഭീഷണിയും തുടര്‍ന്നതോടെ ഇവർ അവിടത്തെ ജോലി രാജിവെച്ചിരുന്നു.

മന്ത്രി വീണാ ജോർജിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് കഴിഞ്ഞ വർഷം ടി.പി. നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മന്ത്രിക്കെതിരെ അശ്ലീല ഫോണ്‍ സംഭാഷണം നടത്തി ഫേസ്ബുക്കിലൂടെയും യൂട്യൂബ് ചാനല്‍ വഴിയും പ്രചരിപ്പിച്ചുവെന്നായിരുന്നു കേസ്. കഴിഞ്ഞ നവംബര്‍ 27നാണ് മന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. സജീവന്‍ നല്‍കിയ പരാതിയിലായിരുന്നു അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​രി​ത നാ​യ​ർ ന​ൽ​കി​യ മൊ​ഴി​ക്ക് പി​ന്നി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന് ന​ന്ദ​കു​മാ​ർ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ സ​രി​ത​യു​ടെ രം​ഗ​പ്ര​വേ​ശ​ന​ത്തി​ന് പി​ന്നി​ൽ മു​ഖ്യ​മ​ന്ത്രി​യാ​ണെന്നും എ.​ഡി.​ജി.​പി എം.​ആ​ർ. അ​ജി​ത്കു​മാ​ർ, ഷാ​ജ് കി​ര​ൺ, സ​രി​ത നാ​യ​ർ, പി​ണ​റാ​യി വി​ജ​യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് മൊ​ഴി ന​ൽ​കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​ത് എന്നുമായിരുന്നു ആരോപണം. ഇതിനുപിന്നാലെയാണ് മുൻജീവനക്കാരിയുടെ പരാതിയിൽ നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 11മുതല്‍ അപേക്ഷിക്കാം

Spread the love

പ്ലസ് വണ്‍ പ്രവേശന ജൂലൈ 11മുതല്‍ അപേക്ഷിക്കാം

തീവ്ര മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ..

Spread the love

കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്ചയും കാസർകോട് ജില്ലയിലെ അംഗൻവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ,

സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ 16കാരിയെ കാണ്മാനില്ല..

Spread the love

കൂട്ടി സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടി വിട്ടിൽ നിന്നും പോയതാണ്

ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെച്ചു..

Spread the love

മന്ത്രിസഭയില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ ഇന്ന് രാജിവച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ രാജിവക്കുന്നത്.

അത്രമേൽ ഹൃദ്യം ഈ മുഹൂർത്തം; മുത്തച്ഛനെ കാണാൻ വിവാഹവേഷത്തിൽ കൊച്ചുമകൾ എത്തി..

Spread the love

പേരക്കുട്ടിയുടെ വിവാഹത്തിനു പങ്കെടുക്കാന്‍ കഴിയാതെ പോയ മുത്തച്ഛനെ അദ്ദേഹത്തിനടുത്തു പോയി സന്ദർശിച്ചിരിക്കുന്ന പേരക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ശ്രീജിത്ത് രവിക്ക് ജാമ്യമില്ല ; 14 ദിവസത്തേക്ക് റിമാൻഡിൽ..

Spread the love

നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ചു. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

You cannot copy content of this page