
വടക്കാഞ്ചേരി: സിപിഐഎം നേതാവ് കുഴഞ്ഞു വീണു മരിച്ചു. വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ കെ ശ്രീകുമാർ (62) ആണ് മരിച്ചത്. കുഴഞ്ഞു വീണതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ അന്ത്യം സംഭവിച്ചത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. സിപിഐഎം അത്താണി മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് ഇദ്ദേഹം. വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 31ാം വാർഡ് കൗൺസിലറും തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ അത്താണി മേഖല പ്രസിഡന്റുമായിരുന്നു കെ ശ്രീകുമാർ.