ചെഗുവേരയുടെ ലൈറ്റർ വിൽപ്പനയ്ക്ക് ; ലേലത്തിൽ പങ്കെടുക്കാം..

Spread the love

തന്റെ ഭാഗ്യ ലൈറ്റര്‍ എന്ന് ക്യൂബന്‍ വിപ്ലവ നായകന്‍ ചെഗുവേര തന്നെ വിശേഷിപ്പിച്ചിട്ടുള്ള ചരിത്രപ്രസിദ്ധമായ ലൈറ്റര്‍ വില്‍പ്പനയ്ക്ക്. പോള്‍ ഫ്രേസര്‍ കളക്ടബിള്‍സ് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ലേലം വഴിയാണ് ചെ യുടെ ഭാഗ്യ ലൈറ്റര്‍ വില്‍പ്പന നടക്കുക. ഓണ്‍ലൈന്‍ ലേലമായതിനാല്‍ തന്നെ ഏത് ലോകത്തിന്റെ ഏത് കോണിലുള്ളവര്‍ക്കും ഇതില്‍ പങ്കാളികളാകാം. 285936 രൂപയിലാണ് ലേലം ആരംഭിക്കുന്നത്. ഈ മാസം 24 വരെ www.paulfrasercollectibles.com എന്ന വെബ്‌സൈറ്റില്‍ ലേലം നടക്കും. (Che Guevara’s ‘lucky’ Irish lighter auction).

തികച്ചും അപ്രതീക്ഷിതമായാണ് ചെ ഗുവേര തന്റെ പ്രീയപ്പെട്ട ലൈറ്റര്‍ സ്വന്തമാക്കുന്നത്. 1965ല്‍ പ്രാഗില്‍ നിന്നും ഹവാനയിലേക്കുള്ള ചെ യുടെ ഒരു യാത്രയ്ക്കിടെ വിമാനം എഞ്ചിന്‍ തകരാര്‍ മൂലം ഷാനനിലേക്ക് തിരിച്ചുവിട്ടു. ഷാനനില്‍ ഒരു രാത്രി മുഴുവന്‍ ചെ കഴിച്ചുകൂട്ടേണ്ടതായി വന്നു.

W3Schools.com

വിമാനത്താവളത്തിലെ ഒരു ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ വിരസതയകറ്റാന്‍ കയറിയ ചെ യുടെ മനസുടക്കിയത് പലവിധ ആകര്‍ഷകമായ വസ്തുക്കള്‍ക്കിടയിലിരിക്കുന്ന ആ ലൈറ്ററിലാണ്. കൗതുകത്തോടെ വാങ്ങിയ ആ ലൈറ്റര്‍ പിന്നീട് ഷാനനില്‍ നിന്നുള്ള ആ മടക്കയാത്രയില്‍ മാത്രമല്ല പിന്നീടുള്ള ഒട്ടുമിക്ക യാത്രകളിലും ചെ ഒപ്പമെടുത്തു. ഈ സന്തത സഹചാരിയാണ് തന്റെ ഭാഗ്യ ലൈറ്ററെന്ന് ക്യൂബന്‍ വിപ്ലവ നക്ഷത്രം പ്രിയപ്പെട്ട പലരോടും പറഞ്ഞു.

ആഫ്രിക്കയിലേക്കുള്ള ചെ യുടെ ചരിത്രപ്രസിദ്ധമായ യാത്ര കഴിഞ്ഞ് മടങ്ങിവരുംവരെ ലൈറ്റര്‍ അദ്ദേഹം ഭദ്രമായി തന്നെ സൂക്ഷിച്ചു. ഭൂഖണ്ഡത്തിലാകെ ചെ പാകിയ വിപ്ലവത്തിന്റെ വിത്തുകള്‍ക്ക് പക്ഷേ ആഫ്രിക്കന്‍ മണ്ണില്‍ തഴച്ചുവളരാനായില്ല. ഈ വിഫലശ്രമങ്ങള്‍ ചെ യെ നിരാശനാക്കി. നിരാശയുടെ ആ നാളുകളില്‍ തന്റെ ലൈറ്ററിനോടും ചെ ഗുവേരയ്ക്ക് അകല്‍ച്ച തോന്നി. ഒടുവില്‍ ഫിഡല്‍ കാസ്‌ട്രോയുടെ പങ്കാളി റെവല്‍റ്റ ക്ലൂസിന് ലൈറ്റര്‍ സമ്മാനിച്ചുകൊണ്ട് ചെ പറഞ്ഞത് ഈ ലൈറ്റര്‍ അത്ര ഭാഗ്യമുള്ളതല്ലെന്നാണ്. ചെ യുടെ വിപ്ലവങ്ങള്‍ക്കും കൗതുകങ്ങള്‍ക്കും ഒടുവില്‍ നിരാശയ്ക്കും തീ കൊടുത്ത ലൈറ്ററാണ് ഇപ്പോള്‍ ലേലം ചെയ്യുന്നത്.

Related Posts

ഫേസ്‍ബുക്കിൽ റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പരത്തി ; യുവാക്കൾ അറസ്റ്റിൽ..

Spread the love

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

പാലക്കാട്ടെ കൊലപാതകം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ്..

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് പറഞ്ഞു

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

പ്ലസ്‌ ടു ക്ലാസുകൾ ജൂലൈ ഒന്നിന് തുറക്കില്ല ; തിയതി നീട്ടി.

Spread the love

പരീക്ഷ പൂർത്തിയാകുന്നതോടെ 3 ദിവസത്തെ അവധി നൽകിയ ശേഷം പ്ലസ് ടു ക്ലാസുകൾക്ക് തുടക്കമാകും.

പ്രഥമ ബധിര ടി-20 ലോകകപ്പ് തിരുവനന്തപുരത്ത്

Spread the love

പ്രഥമ ബധിര ടി-20 ലോകകപ്പിന് തിരുവനന്തപുരം വേദിയാകും.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആഗസ്ത് 6 ന്; വോട്ടെണ്ണലും അന്ന് തന്നെ

Spread the love

ഉപരാഷ്ട്രപതി തെതിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു . ഓഗസ്റ്റ് ആറിന് വോട്ടെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ . ആവശ്യമെങ്കിൽ വോട്ടെണ്ണലും അന്നുതന്നെ നടത്തിയേക്കും.

Leave a Reply

You cannot copy content of this page