കുറ്റകൃത്യങ്ങൾ തടയാൻ തൃശൂർ സിറ്റി പോലീസിന്റെ മൂന്നാം കണ്ണ്; കേരളത്തിലെ ഏറ്റവും വിപുലവും ശക്തവുമായ പോലീസ് സുരക്ഷാ സംവിധാനം ഇനി തൃശൂരിന് സ്വന്തം.

Spread the love

തൃശൂർ: 2021 ഫെബ്രുവരിയിൽ തൃശൂർ കോർപ്പറേഷന്റെ സ്മാർട്ട് & സേഫ് പദ്ധതിയിൽ ഉൾപ്പെടുത്തി തൃശൂർ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സ്വരാജ് റൌണ്ട്, ശക്തൻ നഗർ തുടങ്ങി പ്രധാന സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ച്, അതിന്റെ നിരീക്ഷണ സംവിധാനം തൃശൂർ സിറ്റി പോലീസ് കൺട്രോൾ റൂമിലേക്ക് ഏകോപിപ്പിക്കുകയുണ്ടായി.

W3Schools.com

സിസിടിവി ക്യാമറൾ നിരീക്ഷിച്ചുകൊണ്ട്, തൃശൂർ നഗരത്തിലെ കുറ്റകൃത്യങ്ങൾ കുറച്ചു കൊണ്ടു വരിക മാത്രമല്ല നഗരത്തിലെ ഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിനും തൃശൂർ പൂരം അടക്കമുള്ള വലിയ പരിപാടികളിൽ പോലീസ് വിന്യാസം നടത്തുന്നതിനും സിസിടിവി സംവിധാനം ക്രിയാത്മകമായി ഉപയുക്തമാക്കുവാൻ കഴിയുന്നുണ്ട്.

ഇന്ന് കേരളത്തിലെ ഏറ്റവും വിപുലവും ശക്തവുമായ പോലീസ് സുരക്ഷാ സംവിധാനമായി മാറിയിരിക്കുകയാണ് തൃശൂർ സിറ്റി പോലീസിന്റെ സിസിടിവി ക്യാമറ നെറ്റ് വർക്ക്.

നഗരത്തിൽ സ്ഥാപിച്ച ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ അതിവേഗതയുള്ള ഓപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്ക് കേബിളുകൾ വഴി പോലീസ് കൺട്രോൾ റൂമിലേക്ക് എത്തിക്കുന്നു.
24 മണിക്കൂറും പോലീസ് നിരീക്ഷണം സാധ്യമാകുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച പോലീസുദ്യോഗസ്ഥരെയാണ് ഇവിടെ നിയോഗിച്ചിരിക്കുന്നത്.

സിസിടിവി ക്യാമറ സംവിധാനത്തിന്റെ രണ്ടാം ഘട്ടത്തിൽ കേരള പോലീസിന്റെ തനതുഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചിലവാക്കി നഗരത്തിലെ ഔട്ടർ റിങ്ങ് പ്രദേശങ്ങളായ ശങ്കരയ്യറോഡ്, പടിഞ്ഞാറെ കോട്ട, പൂങ്കുന്നം, പാട്ടുരായ്ക്കൽ, അശ്വിനി ജംഗ്ഷൻ എന്നീ പ്രധാന സ്ഥലങ്ങളിൽ ക്യാമറകൾ കൂടി സ്ഥാപിക്കുകയുണ്ടായി.

തൃശൂർ ജില്ലയിൽ വ്യാപാരി അസോസിയേഷനുകൾ, ഷോപ്പിങ്ങ് മാളുകൾ, സന്നദ്ധ സംഘടനകൾ എന്നിവർ സ്ഥാപിച്ചിരിക്കുന്ന ക്യാമറ സംവിധാനവും പോലീസിന്റെ നെറ്റ് വർക്കിനോട് ഘട്ടം ഘട്ടമായി കൂട്ടി ചേർക്കപ്പെടുകയാണ്.

THIRD EYE എന്ന് നാമകരണം ചെയ്ത ഈ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം പോലീസ് കൺട്രോൾ റൂം പരിസരത്ത് നടന്നു. ബഹു. കേരള റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ. കെ. രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു.

തൃശൂർ എം.എൽ.എ ശ്രീ. പി. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ ആശംസകൾ നേർന്നു.

സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യ റിപ്പോർട്ട് അവതരിപ്പിച്ചു. അസി. കമ്മീഷണർ വി.കെ. രാജു, ഈസ്റ്റ് ഇൻസ്പെക്ടർ പി. ലാൽകുമാർ, നഗരത്തിലെ വ്യാപാരി പ്രതിനിധികൾ, സൌത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജർ ആന്റോ ജോർജ്ജ് എന്നിവരും പങ്കെടുത്തു.

Related Posts

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടി ഷൈൻ ടോം ചാക്കോ..

Spread the love

പുറകെ കൂടിയ മാധ്യമപ്രവർത്തകർ അത് മറ്റാരുമല്ല ചിത്രത്തിലെ നായകൻ ഷൈൻ ടോം ചാക്കോ തന്നെയാണെന്ന് മനസ്സിലാക്കുകയായിരുന്നു.

തനിക്ക് രാഷ്ട്രീയം ഇല്ലന്നും സുന്നി മാത്രം ആണെന്നും കാന്തപുരം.

Spread the love

”എനിക്ക് രാഷ്ട്രീയമില്ല, ഞാൻ സുന്നി മാത്രമാണ്. സ്വാദിഖലി ശിഹാബ് തങ്ങളുടെ പിതാവ് പൂക്കോയ തങ്ങളുടെ കാലത്താണ് ഞാൻ സുന്നി യുവജന സംഘം ജനറൽ സെക്രട്ടറി ആയത്.

പ്ലസ്‌ വൺ വിദ്യാർത്ഥികൾക്ക് ആശ്വാസം ; പ്രഖ്യാപനവുമായി വിദ്യാഭ്യാസമന്ത്രി..

Spread the love

ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും. സ്‌കൂളുകളില്‍ പ്രത്യേക പി.ടി.എ യോഗം ചേര്‍ന്ന് അഭിപ്രായം സ്വരൂപിക്കുമെന്നും മന്ത്രി പറഞ്ഞു.

നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം..

Spread the love

ഇഗ്ലീഷ് വാക്കുകൾ പറയാത്തതിന് നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം

മലപ്പുറത്ത് ശൈശവ വിവാഹത്തിന് ശ്രമം ; തടഞ്ഞ് അധികൃതർ..

Spread the love

ഉദ്യോഗസ്ഥര്‍ കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും നിയമവശങ്ങള്‍ ബോധവത്കരിക്കുകയും ചെയ്തു.

തൃശൂർ ജില്ലയിൽ ജൂൺ 30ന് ഹർത്താൽ..

Spread the love

രാവിലെ 6 മുതൽ 6 വരെയാണ്‌ ഹർത്താൽ

Leave a Reply

You cannot copy content of this page