സിബിഐ 5 ഒടിടിയിലേക്ക് ; തിയതി പ്രഖ്യാപിച്ചു..

Spread the love

മമ്മൂട്ടിയെ നായകനാക്കി കെ മധു സംവിധാനം ചെയ്‍ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം സിബിഐ 5 ഒടിടി റിലീസിന്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ് പാര്‍ട്നര്‍. ജൂണ്‍ 12 ആണ് ഒടിടി റിലീസ് തീയതി.

മലയാള സിനിമ ഈ വര്‍ഷം കാത്തിരുന്ന പ്രധാന റിലീസുകളില്‍ ഒന്നായിരുന്നു സിബിഐ ഫ്രാഞ്ചൈസിയിലെ അഞ്ചാം ചിത്രമായ സിബിഐ 5 ദ് ബ്രെയിന്‍ . വന്‍ പ്രീ- റിലീസ് ബുക്കിംഗ് നേടിയിരുന്നെങ്കിലും റിലീസിനു ശേഷം സമ്മിശ്രാഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

W3Schools.com

സിബിഐ അഞ്ചിൽ സംഘത്തിലെ ചാക്കോയായി മുകേഷ് വീണ്ടുമെത്തുന്നുണ്ട്. രഞ്ജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്സാണ്ടർ, രമേശ് പിഷാരടി, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ് നിർമാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബാബു ഷാഹിർ, അസോസിയേറ്റ് ഡയറക്ടർ-ബോസ് വി, പ്രൊഡക്ഷൻ കൺട്രോളർ-അരോമ മോഹൻ, ആർട്ട് ഡയറക്ടർ-സിറിൾ കുരുവിള, കോസ്റ്റ്യൂം-സ്റ്റെഫി സേവ്യർ, മേക്കപ്പ്- പ്രദീപ് രംഗൻ, സ്റ്റിൽസ്സലീഷ് കുമാർ.

Related Posts

ബിഗ്‌ബോസ് താരം റോബിൻ സിനിമയിലേക്ക്..

Spread the love

റോബിന്റെ മടങ്ങി വരവില്‍ പ്രതിഷേധിച്ച് മറ്റൊരു മത്സരാര്‍ത്ഥിയായ ജാസ്മിന്‍ മൂസ സ്വന്തം ഇഷ്ടപ്രാകാരം ഇറങ്ങി പോവുകയായിരുന്നു

പുതിയ അതിഥിയെ വരവേൽക്കാനൊരുങ്ങി താര ദമ്പതികൾ..

Spread the love

അഞ്ചു വർഷമായി പ്രണയത്തിലായിരുന്ന ആലിയയും രൺബീറും ഏപ്രിൽ 14നാണ് വിവാഹിതരായത്.

ഇത് ഏറ്റവും മനോഹരമായ ഘട്ടം ; പുതിയ വിശേഷം പങ്കുവെച്ച് പേർളി മാണി..

Spread the love

ഇത് ഏറ്റവും മനോഹരമായ ഘട്ടമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

പ്രായമായി, ഇനിയില്ല ; നിർണായക തീരുമാനവുമായി ഷാരൂഖ് ഖാൻ..

Spread the love

അതിന്റെ പ്രായം കഴിഞ്ഞതായി തോന്നുന്നുവെന്നും ബോളിവുഡ് താരം ഷാരൂഖ് ഖാൻ.

സൈനികനായി ദുൽഖർ ; തെലുങ്ക് ചിത്രം ‘സീതാ രാമം’ ടീസർ പുറത്ത്..

Spread the love

Spread the loveദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഹനു രാഘവപ്പുടി സംവിധാനം നിര്‍വ്വഹിച്ച സീതാ രാമം എന്ന സിനിമയുടെ ടീസര്‍ പുറത്തെത്തി. മഹാനടിക്കു ശേഷം ദുല്‍ഖറിന്‍റേതായി എത്തുന്ന തെലുങ്ക് ചിത്രമാണിത്. തെലുങ്കിനൊപ്പം മലയാളം, തമിഴ് പതിപ്പുകളും പ്രദര്‍ശനത്തിന് എത്തും….

പ്രണവും കല്യാണിയും ഒന്നിക്കുന്നു..

Spread the love

വീണ്ടും ഒരുമിക്കാന്‍ പോകുന്നു’ എന്നാണ് അദ്ദേഹം കുറിച്ചത്.

Leave a Reply

You cannot copy content of this page