നമസ്കാരം നിരോധിക്കണമെന്ന് ആവശ്യം ; ഹിന്ദുത്വ നേതാവിനെതിരെ കേസെടുത്തു..

Spread the love

ലഖ്‌നൗ: നമസ്‌കാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയ ഹിന്ദുത്വ നേതാവ് പൂജ ശകുൻ പാണ്ഡെയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

W3Schools.com

ഉത്തർപ്രദേശ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. അഖിൽ ഭാരത് ഹിന്ദു മഹാസഭ(എ.ബി.എച്ച്.എം) ദേശീയ ജനറൽ സെക്രട്ടറിയായ പൂജ ശകുൻ പാണ്ഡെ നേരത്തെ മഹാത്മാ ഗാന്ധിയുടെ കോലത്തിനുനേരെ വെടിവച്ച് വാർത്തകളിൽ നിറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് നമസ്‌കാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പൂജ ശകുൻ അലിഗഢിലെ ഭരണകൂടത്തിന് പരാതി നൽകിയത്. വെള്ളിയാഴ്ച നമസ്‌കാരത്തിന് ജനങ്ങൾ ഒരുമിച്ചുകൂടുതന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രക്തംകൊണ്ടെഴുതിയ കത്ത് രാഷ്ട്രപതിക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പരാതി ഉയർന്നതോടെയാണ് ഗാന്ധി പാർക്ക് പൊലീസ് കേസെടുത്തത്. അലിഗഢ് അഡീഷനൽ സിറ്റി മജിസ്‌ട്രേറ്റ് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153എ, 153ബി, 295എ, 505 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് അലിഗഢ് പൊലീസ് സൂപ്രണ്ട് കലാനിധി നൈഥാനി അറിയിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റക്കാരിയാണെന്നു കണ്ടെത്തിയാൽ മറ്റു നടപടികൾ കൈക്കൊള്ളുമെന്നും എസ്.പി അറിയിച്ചു.

അതേസമയം, താൻ പ്രകോപനപരമായ ഒരു പരാമർശവും നടത്തിയിട്ടില്ലെന്ന് പൂജ ശകുൻ പ്രതികരിച്ചു. സത്യം പറഞ്ഞത് ഏതെങ്കിലും മതക്കാരുടെ വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഖേദമറിയിക്കുന്നുവെന്നും പൂജ നോട്ടീസിനു മറുപടിയായി പറഞ്ഞു. കാൺപൂരിൽ കണ്ട പോലെ ഇത്തരത്തിലുള്ള ആൾക്കൂട്ടം പലപ്പോഴും മറ്റു സമുദായക്കാർക്കെതിരെ അക്രമങ്ങൾ അഴിച്ചുവിടാറുണ്ടെന്നും എ.ബി.എച്ച്.എം നേതാവ് ആരോപിച്ചു.

ഗാന്ധിജിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തിലാണ് ഹിന്ദുമഹാസഭ ഓഫിസിൽ നടന്ന പരിപാടിയിൽ ഗാന്ധിജിയുടെ കോലമുണ്ടാക്കി കളിത്തോക്ക് ഉപയോഗിച്ച് നിറയൊഴിച്ചത്. ശേഷം കോലം കത്തിക്കുകയും ചെയ്തു. ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയെ മഹാത്മാവെന്ന് വിളിച്ച് മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതോടെയാണ് പൂജ ശകുൻ പാണ്ഡെയെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടി ഷൈൻ ടോം ചാക്കോ..

Spread the love

പുറകെ കൂടിയ മാധ്യമപ്രവർത്തകർ അത് മറ്റാരുമല്ല ചിത്രത്തിലെ നായകൻ ഷൈൻ ടോം ചാക്കോ തന്നെയാണെന്ന് മനസ്സിലാക്കുകയായിരുന്നു.

തനിക്ക് രാഷ്ട്രീയം ഇല്ലന്നും സുന്നി മാത്രം ആണെന്നും കാന്തപുരം.

Spread the love

”എനിക്ക് രാഷ്ട്രീയമില്ല, ഞാൻ സുന്നി മാത്രമാണ്. സ്വാദിഖലി ശിഹാബ് തങ്ങളുടെ പിതാവ് പൂക്കോയ തങ്ങളുടെ കാലത്താണ് ഞാൻ സുന്നി യുവജന സംഘം ജനറൽ സെക്രട്ടറി ആയത്.

പ്ലസ്‌ വൺ വിദ്യാർത്ഥികൾക്ക് ആശ്വാസം ; പ്രഖ്യാപനവുമായി വിദ്യാഭ്യാസമന്ത്രി..

Spread the love

ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും. സ്‌കൂളുകളില്‍ പ്രത്യേക പി.ടി.എ യോഗം ചേര്‍ന്ന് അഭിപ്രായം സ്വരൂപിക്കുമെന്നും മന്ത്രി പറഞ്ഞു.

നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം..

Spread the love

ഇഗ്ലീഷ് വാക്കുകൾ പറയാത്തതിന് നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം

മലപ്പുറത്ത് ശൈശവ വിവാഹത്തിന് ശ്രമം ; തടഞ്ഞ് അധികൃതർ..

Spread the love

ഉദ്യോഗസ്ഥര്‍ കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും നിയമവശങ്ങള്‍ ബോധവത്കരിക്കുകയും ചെയ്തു.

തൃശൂർ ജില്ലയിൽ ജൂൺ 30ന് ഹർത്താൽ..

Spread the love

രാവിലെ 6 മുതൽ 6 വരെയാണ്‌ ഹർത്താൽ

Leave a Reply

You cannot copy content of this page