
തിരൂർ : തിരൂർ പടിഞ്ഞാറേക്കര ജെട്ടിയിൽ മത്സ്യത്തൊഴിലാളികളുമായി എത്തിയ സ്വകാര്യ ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെയാണ് നിയന്ത്രണം വിട്ട ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്.
മത്സ്യതൊഴിലാളികളെ ഇറക്കിയ ശേഷം തിരിക്കുകയായിരുന്ന ബസ് ബ്രേക്ക് നഷ്ടമായതിനെ തുടർന്ന് പുഴയിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരം. ബസ് ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
പൊന്നാനി – പടിഞ്ഞാറേക്കര ജങ്കാർ സർവീസ് നടത്തുന്ന സ്ഥലമായതിനാൽ മിക്കപ്പോഴും ഇവിടെ തിരക്ക് ഉണ്ടാകാറുണ്ട്. പുലർച്ചെയായതിനാൽ വൻ അപകടമാണ് ഒഴിവായത്.