നാളത്തെ ഭാരത് ബന്ദ് ; കേരളത്തെ ബാധിക്കുമോ.? ആഹ്വാനം ചെയ്തത് ആര്.? അറിയേണ്ടതെല്ലാം..

Spread the love

സോഷ്യൽ മീഡിയയിൽ ഇന്ന് വൈകുന്നേരം മുതൽ നാളെ നടക്കുന്ന ഭാരത് ബന്ദിനെക്കുറിച്ചുള്ള ചൂടേറിയ ചർച്ചകളാണ്. സംസ്ഥാനത്ത് വാഹനങ്ങൾ ഓടുമോ.? കടകൾ തുറക്കുമോ.? തുടങ്ങിയ സംശയങ്ങളാണ് പലർക്കും. കേരളത്തിലുള്ളവർക്ക് ഇത്തരത്തിലുള്ള സംശയങ്ങൾ ആവശ്യമുണ്ടോ.? ഇത്തരം സംശയങ്ങൾ ഉടലെടുക്കാൻ എന്താണ് കാരണം.? വിശദമായി പരിശോധിക്കാം..

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കേരള പോലീസിന്റെ ‘സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ കേരള’ പേജിൽ വന്ന ഒരു കുറിപ്പാണ് ആശയക്കുഴപ്പങ്ങൾക്ക് വഴിതെളിച്ചത്.

അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പോലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു എന്ന് തുടങ്ങുന്നതായിരുന്നു കുറിപ്പ്.

പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടുമെന്നും അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നും സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനയും നാളെ മുഴുവന്‍ സമയവും സേവനസന്നദ്ധരായിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു.

കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെ.എസ്.ആര്‍.ടി.സി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പോലീസ് സംരക്ഷണം നല്‍കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കുമെന്നും സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പോലീസ് സുരക്ഷ ഉറപ്പാക്കുമെന്നും പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഞായാറാഴ്ച രാത്രി മുതല്‍തന്നെ പോലീസ് പിക്കറ്റിങും പട്രോളിങും ഏര്‍പ്പെടുത്തുമെന്നും കുറിപ്പിലുണ്ട്.

ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ റെയ്ഞ്ച് ഡി.ഐ.ജിമാരും മേഖലാ ഐ.ജിമാരും സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിക്കുമെന്നും അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ക്രമസമാധാനവിഭാഗം എ.ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയതായും കുറിപ്പിൽ പോലിസ് വ്യക്തമാക്കുന്നുണ്ട്.

അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍…

Posted by State Police Media Centre Kerala on Sunday, 19 June 2022

ഇത്തരത്തിൽ ഒരു കുറിപ്പ് പോലീസ് പുറത്ത് വിട്ടപ്പോഴാണ് നാളെ ആരൊക്കെയോ ബന്ദ്‌ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പോലും മലയാളികൾ അറിയുന്നത്. എന്നാൽ ഇത് കേരളത്തെ ബാധിക്കുമോ.? നോക്കാം..

നാളെ നടക്കുമെന്ന് പറയപ്പെടുന്ന ഭാരത് ബന്ദ് കേരളത്തെ ഒരു തരത്തിലും ബാധിക്കില്ല എന്നതാണ് വാസ്തവം. കാരണം, കേരളത്തിലെ ഭരണ – പ്രതിപക്ഷ സംഘടനകൾ ഒന്നും തന്നെ ഇത്തരത്തിൽ ഒരു ബന്ധിന് ആഹ്വാനമോ പിന്തുണയോ നൽകിയിട്ടില്ല. സംസ്ഥാനത്തിന് പുറത്തുള്ള ചില സംഘടനകളാണ് ഇത്തരത്തിൽ ഒരു ബന്ദിന് ആഹ്വാനം ചെയ്തത്. കഴിഞ്ഞ ദിവസം ബീഹാറിലും, മറ്റ് ചില സംസ്ഥാനങ്ങളിലും അരങ്ങേറിയ പ്രക്ഷോഭങ്ങൾ നാം കണ്ടതാണ്. ഇതിന് തുടർച്ചയെന്നോണമാകാം ചിലർ ബന്ദിന് ആഹ്വാനം ചെയ്തത്.

W3Schools.com

ആശയക്കുഴപ്പം വന്ന വഴി..

കേരളത്തിൽ ആശയക്കുഴപ്പം സൃഷ്ടിച്ചത് കേരള പോലീസ് പുറത്തിറക്കിയ കുറിപ്പ് തന്നെയാണ്. ബന്ദ് പ്രഖ്യാപിച്ചിട്ടുള്ള ചില സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ദ്രാലയം നൽകിയ നിർദേശമാണ് ബന്ദ് പ്രഖ്യാപിച്ചിട്ടില്ലാത്ത കേരളത്തിൽ പോലീസ് പുറത്ത് വിട്ടത്. അനാവശ്യമായി കട അടപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യും, വാഹനങ്ങൾക്ക് സംരക്ഷണം നൽകുമെന്ന് തുടങ്ങി പോലീസിന്റെ കടു കട്ടി പ്രയോഗങ്ങൾ കേട്ടപ്പോൾ നാളെ സംസ്ഥാനത്തും ബന്ദ് തന്നെയായിരിക്കും എന്ന് ഭൂരിഭാഗം പേരും വിശ്വസിച്ചു.

എന്നാൽ പോലീസ് ഇത്തരത്തിൽ ഒരു വാർത്താക്കുറിപ്പ് ഇറക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

Related Posts

പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 11മുതല്‍ അപേക്ഷിക്കാം

Spread the love

പ്ലസ് വണ്‍ പ്രവേശന ജൂലൈ 11മുതല്‍ അപേക്ഷിക്കാം

തീവ്ര മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ..

Spread the love

കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്ചയും കാസർകോട് ജില്ലയിലെ അംഗൻവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ,

സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ 16കാരിയെ കാണ്മാനില്ല..

Spread the love

കൂട്ടി സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടി വിട്ടിൽ നിന്നും പോയതാണ്

ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെച്ചു..

Spread the love

മന്ത്രിസഭയില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ ഇന്ന് രാജിവച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ രാജിവക്കുന്നത്.

അത്രമേൽ ഹൃദ്യം ഈ മുഹൂർത്തം; മുത്തച്ഛനെ കാണാൻ വിവാഹവേഷത്തിൽ കൊച്ചുമകൾ എത്തി..

Spread the love

പേരക്കുട്ടിയുടെ വിവാഹത്തിനു പങ്കെടുക്കാന്‍ കഴിയാതെ പോയ മുത്തച്ഛനെ അദ്ദേഹത്തിനടുത്തു പോയി സന്ദർശിച്ചിരിക്കുന്ന പേരക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ശ്രീജിത്ത് രവിക്ക് ജാമ്യമില്ല ; 14 ദിവസത്തേക്ക് റിമാൻഡിൽ..

Spread the love

നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ചു. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

You cannot copy content of this page