ജാസ്മിനും റോബിനും ഒന്നിക്കുന്നു..

Spread the love

ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു. അതിന്റെ എല്ലാ ആവേശവും താരങ്ങള്‍ക്കിടയിലുള്ള മത്സരത്തില്‍ കാണാന്‍ സാധിക്കുന്നുണ്ട്. തീ പാറും പ്രകടനമാണ് ഓരോരുത്തരും കാഴ്ചവെക്കുന്നത്.

W3Schools.com

അടികളും വഴക്കുകളുമെല്ലാം ബിഗ് ബോസില്‍ പുതിയ സംഭവമല്ല. എല്ലാ കാലത്തും അടികളും പൊട്ടിത്തെറികളുമൊക്കെ ബിഗ് ബോസ് വീട്ടില്‍ അരങ്ങേറാറുണ്ട്. അങ്ങനെ ഉണ്ടാകാറുള്ള പല വഴക്കുകളും പുറത്ത് വന്ന ശേഷം അവസാനിക്കാറുമുണ്ട്.

എന്നാല്‍ ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വഴക്കുകളിലൊന്നായിരുന്നു റോബിനും ജാസ്മിനും തമ്മിലുണ്ടായിരുന്നത്. താന്‍ ഫേക്കാണെന്ന് പറഞ്ഞു കൊണ്ട് ഗെയിം കളിക്കുന്ന റോബിനും ഞാന്‍ ഞാനായിട്ടാണ് നില്‍ക്കുന്നതും എത്തിക്‌സ് വിട്ട് കളിക്കില്ലെന്ന് പറഞ്ഞ് കളിക്കുന്ന ജാസ്മിനും. തുടക്കം മുതല്‍ ബിഗ് ബോസിന്റെ പടിയിറങ്ങുന്നത് വരെ ഇരുവരും തമ്മില്‍ കോര്‍ക്കാത്ത ദിവസങ്ങളില്ലായിരുന്നു.

റോബിനും ജാസ്മിനും തമ്മിലുള്ള വഴക്ക് ബിഗ് ബോസ് വീടിന് പുറത്തും തുടരുന്ന കാഴ്ചകളായിരുന്നു കണ്ടത്. പുറത്ത് വന്ന ശേഷം സോഷ്യല്‍ മീഡിയയിലൂടെ റോബിന്‍ ഫാന്‍സിനെതിരെയും റോബിനെതിരേയും ജാസ്മിന്‍ പ്രതികരിക്കുന്നത് കണ്ടിരുന്നു. അതുകൊണ്ട് തന്നെ ഇവര്‍ക്കിടയിലെ മഞ്ഞ് ഒരിക്കലും ഉരുകില്ലെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ അസാധ്യമെന്ന് കരുതിയിരുന്നത് സംഭവിച്ചിരിക്കുകയാണ്.

റോബിനും ജാസ്മിനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. റോബിനെ കാണാന്‍ നിമിഷയും ജാസ്മിനും നേരിട്ടെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇരുവും ഒരുമിച്ച് വിമാനയാത്ര ചെയ്യുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പിന്നാലെ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഇന്നിതാ റോബിനൊപ്പമുള്ള വീഡിയോകളും പങ്കുവച്ചിരിക്കുകയാണ് ജാസ്മിനും നിമിഷയും.

ജാസ്മിന്‍ ആണ് ആദ്യം വീഡിയോ പങ്കുവച്ചത്. ഈ വീഡിയോയില്‍ ജാസ്മിനെ ചേര്‍ത്ത് പിടിക്കുന്ന റോബിനെ കാണാം. തമാശരൂപേണ ജാസ്മിന്‍ ഇയാള്‍ എന്നെ ഞെക്കി കൊല്ലുന്നു സുഹൃത്തുക്കളേ എന്ന് നിലവിളിക്കുന്നുണ്ട്. പൊട്ടിച്ചിരിച്ചു കൊണ്ട് ഫിസിക്കള്‍ അസോള്‍ട്ട് ബിഗ് ബോസ് എന്ന് നിമിഷയും വിളിച്ചു പറയുന്നുണ്ട്. ഈ വീഡിയോ റോബിനും നിമിഷയുമൊക്കെ പങ്കുവച്ചിട്ടുണ്ട്.

പിന്നാലെ റോബിനൊപ്പമുള്ള മറ്റൊരു വീഡിയോയും നിമിഷ പങ്കുവച്ചിട്ടുണ്ട്. ഈ വീഡിയോയില്‍ മറ്റൊരു ബിഗ് ബോസ് താരമായ നവീന്‍ അറക്കലുമുണ്ട്. സമാധാനം ആയില്ലേ എന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ട് നിമിഷ ചോദിക്കുന്നത്. വീഡിയോയില്‍ ജാസ്മിനെ റോബിന്‍ കെട്ടിപ്പിടിക്കുകയാണ്. ഇപ്പോള്‍ റോബിനാണ് ജാസ്മിന്റെ പുതിയ ബെസ്റ്റ് ഫ്രണ്ടെന്നും നിമിഷ പറയുന്നുണ്ട്. റോബിന്‍ എന്റെ കാല് പിടിച്ചിരിക്കുകയാണെന്നും ജാസ്മിന്‍ പറയുന്നുണ്ട്. ഇതിനിടെ നവീന്‍ വീഡിയോയിലേക്ക് കടന്നു വരികയും ആരാണ് ഇവിടെ ഉള്‍വലിഞ്ഞു നില്‍ക്കുന്നതും നിലപാടില്ലാത്തതെന്നും ചോദിക്കുന്നുണ്ട്.

Related Posts

തൃശൂരിൽ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചു..

Spread the love

ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥലങ്ങളില്‍ ആളുകള്‍ പോകാതിരിക്കാനും അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

ഒടുവിൽ തോൽവി സമ്മതിച്ചു ; മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു..

Spread the love

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു

സൗദിയിൽ മാസപ്പിറവി ദൃശ്യമായി ; ബലിപെരുന്നാൾ ജൂലൈ 9ന്..

Spread the love

സൗദിയിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ജൂലൈ 9ന്. അറഫാ ദിനം ജൂലൈ 8ന് ആയിരിക്കും.

ഫേസ്‍ബുക്കിൽ റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പരത്തി ; യുവാക്കൾ അറസ്റ്റിൽ..

Spread the love

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

പാലക്കാട്ടെ കൊലപാതകം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ്..

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് പറഞ്ഞു

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

Leave a Reply

You cannot copy content of this page