
അമേരിക്കയിലെ അലബാമയിൽ സെന്റ് സ്റ്റീഫൻസ് എപിസ്കോപൽ ചർച്ചിലാണ് വെടിവയ്പ്പ് നടന്നത്.
വെടിവയ്പ്പിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. പള്ളിയിലെത്തിയ അക്രമി വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമിയെ പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.