അതിരപ്പിള്ളി റോഡിൽ ഇനി കാട്ടാനകളെ പേടിക്കാതെ യാത്ര ചെയ്യാം..

Spread the love

അതിരപ്പിള്ളി: കാട്ടാനയിറങ്ങി അപകടങ്ങൾ പതിവായ തുമ്പൂർമുഴി മേഖലയിൽ റോഡിൽ മുന്നറിയിപ്പ് നൽകുന്ന സംവിധാനം പ്രവർത്തനം തുടങ്ങി. റോഡിന്‍റെ രണ്ട് ഭാഗങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

W3Schools.com

വനത്തിലുള്ളിൽ രണ്ടിടത്ത് വച്ചിരിക്കുന്ന ക്യാമറകളുടെ ഏകദേശം 100 മീറ്റർ പരിധിയിൽ രാത്രിയോ പകലോ ആനകൾ എത്തിയാൽ ആനകളുടെ ചിത്രം ക്യാമറ സെൻസറുകൾ വഴി സർവ്വറിൽ എത്തും.

സെർവറിൽ നിന്ന് മൊബൈൽ നമ്പറുകളിലേക്ക് അറിയിക്കുന്നതോടൊപ്പം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് എലിഫന്‍റ് ഡിറ്റക്ഷൻ സംവിധാനം വഴി റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന എൽഇഡി ബോർഡ് കളിലൂടെ യാത്രക്കാർക്ക് മുന്നറിയിപ്പ് ലഭിക്കും.

ആനകൾ റോഡിന്‍റെ അരികത്ത് എത്തിയാൽ ബോർഡിൽ മലയാളത്തിലും ഇംഗ്ലീഷിലും അപകടം മുന്നറിയിപ്പും ചുവന്ന ലൈറ്റുകൾ തെളിയും. ഇതോടൊപ്പം എസ്എംഎസ് അലർട്ടും ഉണ്ടാകും. ആനകൾ ഇല്ലെങ്കിൽ ബോർഡിലും മുന്നറിയിപ്പുകൾ ഒന്നും ഉണ്ടാകില്ല.അതിനാൽ ബോർഡിൽ കാണുന്ന നിർദ്ദേശം അനുസരിച്ച് സഞ്ചാരികൾക്ക് സുരക്ഷ ഉറപ്പുവരുത്തി യാത്ര ചെയ്യാൻ സാധിക്കും.

ഈ മുന്നറിയിപ്പു രീതി വിജയിച്ചാൽ ആനകളുടെ ഭീഷണി കൂടുതലായുള്ള വനാതിർത്തിയിലെ റോഡുകളിൽ ഇത്തരം മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നതിനു പദ്ധതിയുണ്ടെന്ന് വനപാലകർ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സംവിധാനത്തിൽ പകലും രാത്രിയും പ്രവർത്തിക്കുന്നത് തെർമൽ ഡിറ്റക്ഷൻ കാമറ വഴിയാണ് ഇതിന്‍റെ പ്രവർത്തനം.

ക്യാമറയുടെ 100 മീറ്റർ അകലെ ആനകൾ എത്തിയാൽ ക്യാമറ ചിത്രങ്ങൾ സ്വയം നിർമ്മിത ബുദ്ധി ആനയുടെ വലിപ്പവും രീതികളും തിരിച്ചറിഞ്ഞ് ആനയാണ് എന്ന് ഉറപ്പുവരുത്തും. തുടർന്ന് വനപാലകരുടെ മൊബൈൽ ഫോണുകളിലേക്കും എൽഇഡി ബോർഡുകളിലേക്കും സന്ദേശമെത്തിക്കും.

ആന അപകട സാധ്യതാ മേഖലകളിൽനിന്നും മാറുമ്പോൾ തന്നെ മുന്നറിയിപ്പ് നിലയ്ക്കും. ക്യാമറകൾക്കും സെർവറിനും എൽഇഡി ബോർഡുകൾക്കും അനുബന്ധ ഉപകരണങ്ങളും ആയി ആകെ രണ്ടു ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൊച്ചി ആസ്ഥാനമായുള്ള ഇൻവെൻഡോയ് ടെക്നോളജി എന്ന സ്വകാര്യ കമ്പനിയാണ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

ഫേസ്‍ബുക്കിൽ റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പരത്തി ; യുവാക്കൾ അറസ്റ്റിൽ..

Spread the love

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

പാലക്കാട്ടെ കൊലപാതകം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ്..

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് പറഞ്ഞു

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

പ്ലസ്‌ ടു ക്ലാസുകൾ ജൂലൈ ഒന്നിന് തുറക്കില്ല ; തിയതി നീട്ടി.

Spread the love

പരീക്ഷ പൂർത്തിയാകുന്നതോടെ 3 ദിവസത്തെ അവധി നൽകിയ ശേഷം പ്ലസ് ടു ക്ലാസുകൾക്ക് തുടക്കമാകും.

പ്രഥമ ബധിര ടി-20 ലോകകപ്പ് തിരുവനന്തപുരത്ത്

Spread the love

പ്രഥമ ബധിര ടി-20 ലോകകപ്പിന് തിരുവനന്തപുരം വേദിയാകും.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആഗസ്ത് 6 ന്; വോട്ടെണ്ണലും അന്ന് തന്നെ

Spread the love

ഉപരാഷ്ട്രപതി തെതിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു . ഓഗസ്റ്റ് ആറിന് വോട്ടെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ . ആവശ്യമെങ്കിൽ വോട്ടെണ്ണലും അന്നുതന്നെ നടത്തിയേക്കും.

Leave a Reply

You cannot copy content of this page