‘തനിക്ക് വലിയ മാറിടവും, ചുണ്ടും ഇല്ല’ ; സിനിമയിൽ അവസരം ലഭിക്കാത്തതിനെക്കുറിച്ച് പ്രമുഖ നടി..

Spread the love

ലൈംഗികമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ടെന്ന് പ്രമുഖ ബോളിവുഡ് താരം രാധിക ആപ്‌തേ. മറ്റൊരു നടിക്ക് തന്നെക്കാള്‍ വലിയ മാറിടവും നിറഞ്ഞ ചുണ്ടുകളും ഉള്ളതിനാല്‍ മാറ്റി നിര്‍ത്തപ്പെട്ടുവെന്ന് നടി വെളിപ്പെടുത്തുന്നു. ലിംഗസമത്വത്തിന്റെ കാര്യത്തില്‍ ഇന്‍ഡസ്ട്രി ചില മാറ്റങ്ങള്‍ വരുത്തുമ്പോഴാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെന്നും രാധിക പറയുന്നു. ‘മറ്റൊരു നടിക്ക് വലിയ ചുണ്ടുകളും വലിയ സ്തനങ്ങളും ഉള്ളതിനാല്‍ ഞാന്‍ നിരസിക്കപ്പെട്ടു. അവര്‍ കൂടുതല്‍ സെക്‌സിയായിരുന്നു.

W3Schools.com

ഞാന്‍ ബഹുമാനിക്കുന്ന ആളുകള്‍ നിര്‍മ്മിക്കുന്ന ഒരു സിനിമയായിരുന്നു അത്. നിങ്ങള്‍ ചില ആളുകളെ നോക്കൂ. അവര്‍ ഇതില്‍ ഉള്‍പ്പെടില്ല. എന്നാല്‍ അവര്‍ക്കും ഇത്തരമൊരു ചിന്താഗതിയുണ്ട്. കൂടുതല്‍ സ്ത്രീകള്‍ അധികാര സ്ഥാനങ്ങളില്‍ ഉള്ളപ്പോള്‍ ഈ അവസ്ഥ മാറുമെന്ന് പ്രതീക്ഷിക്കുന്നു. – രാധിക വ്യക്തമാക്കി.

സിനിമയ്ക്ക് വേണ്ടി ശരീരം ആകര്‍ഷമുള്ളതാക്കാന്‍ തനിക്ക് പലരില്‍ നിന്നും ഉപദേശം ലഭിച്ചതായി രാധിക മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇന്‍ഡസ്ട്രിയില്‍ എത്തിയപ്പോള്‍ മുഖത്തും ശരീരത്തിലും മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആദ്യം മൂക്കിന്റെ ഷേപ്പ് മാറ്റണമെന്നാണ് പറഞ്ഞത്. പിന്നീട് മാറിടം വലുതാക്കുന്നതിനും അരക്കെട്ടിനും കാലുകള്‍ക്കുമായി ശസ്ത്രക്രിയ നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നതായി രാധിക വ്യക്തമാക്കുന്നു.

മുടിയില്‍ കളര്‍ ചെയ്യുന്നതിന് പോലും 30 വര്‍ഷമെടുത്തു. ഒരു കുത്തിവയ്പ്പ് പോലും ഞാന്‍ എടുക്കാന്‍ പോകുന്നില്ല. എന്നാല്‍ ഇതിലൊന്നും എനിക്കൊരിക്കലും സമ്മര്‍ദം അനുഭവപ്പെട്ടില്ല. ദേഷ്യമാണ് തോന്നിയത്. വാസ്തവത്തില്‍ ഇതെല്ലാം എന്റെ ശരീരത്തെ കൂടുതല്‍ സ്‌നേഹിക്കാന്‍ എന്നെ സഹായിച്ചു.ഞാന്‍ എന്റെ ശരീരത്തെ സ്‌നേഹിക്കുന്നു’ എന്നും രാധിക കൂട്ടിച്ചേര്‍ത്തു.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 11മുതല്‍ അപേക്ഷിക്കാം

Spread the love

പ്ലസ് വണ്‍ പ്രവേശന ജൂലൈ 11മുതല്‍ അപേക്ഷിക്കാം

തീവ്ര മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ..

Spread the love

കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്ചയും കാസർകോട് ജില്ലയിലെ അംഗൻവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ,

സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ 16കാരിയെ കാണ്മാനില്ല..

Spread the love

കൂട്ടി സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടി വിട്ടിൽ നിന്നും പോയതാണ്

ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെച്ചു..

Spread the love

മന്ത്രിസഭയില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ ഇന്ന് രാജിവച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ രാജിവക്കുന്നത്.

അത്രമേൽ ഹൃദ്യം ഈ മുഹൂർത്തം; മുത്തച്ഛനെ കാണാൻ വിവാഹവേഷത്തിൽ കൊച്ചുമകൾ എത്തി..

Spread the love

പേരക്കുട്ടിയുടെ വിവാഹത്തിനു പങ്കെടുക്കാന്‍ കഴിയാതെ പോയ മുത്തച്ഛനെ അദ്ദേഹത്തിനടുത്തു പോയി സന്ദർശിച്ചിരിക്കുന്ന പേരക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ശ്രീജിത്ത് രവിക്ക് ജാമ്യമില്ല ; 14 ദിവസത്തേക്ക് റിമാൻഡിൽ..

Spread the love

നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ചു. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

You cannot copy content of this page