
വിമാന യാത്രക്കിടെ മോശം അനുഭവമുണ്ടായതായി നടി പൂജ ഹെഗ്‌ഡെ. ഇന്‍ഡിഗോ വിമാനത്തിലെ ജീവനക്കാരന് എതിരെയാണ് നടിയുടെ ആരോപണം. ജീവനക്കാരന്റെ പേര് വെളിപ്പെടുത്തിക്കൊണ്ട് പൂജയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.വിപുല്‍ നകാഷെ എന്ന ജീവനക്കാരന് എതിരെയാണ് താരത്തിന്റെ ആരോപണം. മുംബൈയില്‍ നിന്നും പുറപ്പെട്ട വിമാനത്തിലാണ് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നതെന്ന് പൂജ ഹെഗ്‌ഡെ പറയുന്നു. നടിയുടെ ടീറ്റിന് പിന്നാലെ ഇന്‍ഡിഗോ അധികൃതര്‍ രംഗത്തെത്തി. താരത്തിന്റെ മോശം അനുഭവത്തില്‍ ക്ഷമ പറയുന്നതായി അധികൃതര്‍ അറിയിച്ചു
Extremely sad with how rude @IndiGo6E staff member, by the name of Vipul Nakashe behaved with us today on our flight out from Mumbai.Absolutely arrogant, ignorant and threatening tone used with us for no reason.Normally I don’t tweet abt these issues, but this was truly appalling
— Pooja Hegde (@hegdepooja) June 9, 2022
മുംബൈയില്‍ നിന്നുള്ള വിമാനയാത്രയില്‍ വിപുല്‍ നകാഷേ എന്ന സ്റ്റാഫ് അപമര്യാദയായി പെരുമാറിയതില്‍ അങ്ങേയറ്റം സങ്കടമുണ്ട്. ഒരു കാരണവുമില്ലാതെ തികച്ചും ധിക്കാരവും ഭീഷണിപ്പെടുത്തുന്നതുമായ രീതിയിലാണ് സംസാരിച്ചത്. സാധാരണയായി ഞാന്‍ ഈ വിഷയങ്ങളില്‍ ട്വീറ്റ് ചെയ്യാറില്ല.
പക്ഷേ ഇത് ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു’ എന്ന് പൂജ ഹെഗ്ഡ് ട്വീറ്റ് ചെയ്തു.
മിസ് ഹെഗ്‌ഡെ, നിങ്ങള്‍ക്കുണ്ടായ മോശം അനുഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അതില്‍ ഖേദിക്കുന്നു. നിങ്ങളുമായി ഉടനടി ബന്ധപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ബന്ധപ്പെടാനുള്ള നമ്പറും പിഎന്‍ആര്‍ സഹിതം ഞങ്ങള്‍ക്ക് മെസ്സേജ് ചെയ്യുക’ എന്ന് പൂജയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് ഇന്‍ഡിഗോ അറിയിച്ചു.