നടൻ വിജയ് ബാബു അറസ്റ്റിൽ..

Spread the love

കൊച്ചി: പുതുമുഖ നടിയുടെ ലൈംഗീക പീഡന പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബു അറസ്റ്റിൽ. എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം നിലനിൽക്കുന്നതിനാൽ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിടും.

W3Schools.com

വിജയ് ബാബു ബലാത്സംഗം ചെയ്തെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിയുടെ പേര് പുറത്തു വിട്ട സംഭവത്തിലും വിജയ് ബാബുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ ചോദ്യം ചെയ്യലിനായി വിജയ് ബാബു ഇന്ന് പൊലീസിന് മുമ്പാകെ ഹാജരായിരുന്നു.

ജൂൺ 27 മുതൽ ജൂലൈ മൂന്ന് വരെ അന്വേഷണ സംഘത്തിന് മുന്നിൽ രാവിലെ ഒമ്പതുമതൽ വൈകീട്ട് ആറുവരെ ഹാജരാകണമെന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ തന്നെ ഹൈകോടതി നിർദേശം നൽകിയിരുന്നു. അതു പ്രകാരം പൊലീസിനു മുന്നിൽ ചോദ്യം ​ചെയ്യലിന് രാവിലെ ഒമ്പതിന് തന്നെ വിജയ് ബാബു ഹാജരായി. അപ്പോഴാണ് നടപടി ക്രമങ്ങളുടെ ഭാഗമായി അറസ്റ്റ് രേഖപ്പെടുത്തിയത്. കൃത്യം നടന്നുവെന്ന് പരാതിക്കാരി ആരോപിച്ച പനമ്പള്ളിയിലെ ഫ്ലാറ്റ്, മരടിലെ ഫ്ലാറ്റ് എന്നിവിടങ്ങളിൽ വിജയ് ബാബുവുമായി പൊലീസ് തെളിവെടുപ്പ് നടത്തും.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

സിനിമാതാരങ്ങളുടെ പേര് പറഞ്ഞ് തർക്കം ; കോഴിക്കോട് കൂട്ടത്തല്ല്..

Spread the love

സിനിമാതാരങ്ങളുടെ പേര് പറഞ്ഞ് ആരംഭിച്ച തര്‍ക്കം അസഭ്യം പറച്ചിലിലേക്കും കയ്യാങ്കളിയിലേക്കും മാറുകയായിരുന്നു.

ആഭരണങ്ങള്‍ കൊണ്ട് മാറിടം മറച്ച് ജാനകി; ചിത്രം വൈറൽ..

Spread the love

ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ‌മുന്നേറുന്ന ‘ഹോളി വൂണ്ട്. ‌‌

സിനിമയിൽ നിന്ന് പ്രചോദനം; 20 ലിറ്റർ പെട്രോൾ ദേഹത്ത് ഒഴിച്ച് യുവാവ് ആത്മഹത്യാ ചെയ്തു..

Spread the love

ആത്മഹത്യ ചെയ്ത ശേഷം തനിക്ക് മുക്തി ലഭിക്കുമെന്ന് പിതാവിനോട് പറയുന്ന വീഡിയോയും യുവാവ് തയ്യാറാക്കിയതായി റിപ്പോർട്ടുണ്ട്.

അപകടങ്ങളിൽ രക്ഷകരാകാൻ ഇനി ചുമട്ടു തൊഴിലാളികളും ; സിഐടിയു റെഡ് ബ്രിഗേഡ് വരുന്നു..

Spread the love

അപകടങ്ങളില്‍ രക്ഷകരാകാന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ റെഡ് ബ്രിഗേഡ് പദ്ദതി തുടങ്ങുന്നു.

മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ..

Spread the love

നിരോധിത മയക്കുമരുന്നുമായി 2 പേർ ഈസ്റ്റ് പോലീസിന്റെ പിടിയിലായി. തൃശ്ശൂർ കേച്ചേരി ദേശത്ത് പറപ്പൂപ്പറമ്പിൽ വീട്ടിൽ, ദയാൽ (27) ആളൂർ മന റോഡിൽ കോട്ടയിൽ വീട്ടിൽ അഖിൽ (24) എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്.

കൗൺസിലർ, ഗസ്റ്റ് ലക്ചറർ, അക്കൗണ്ട്‌സ് ഓഫീസർ ; ജോലി അവസരം..

Spread the love

നിരവധി ജോലി അവസരങ്ങൾ..

Leave a Reply

You cannot copy content of this page