ഭീഷണിയും കയ്യേറ്റവുമടക്കം പല തരത്തിൽ എന്നെ ടോർച് ചെയ്തു ,പതിനേഴാം വയസില്‍ നടന്ന കാര്യത്തിന് ഞാന്‍ ഇപ്പോഴും പഴി കേള്‍ക്കുന്നു; മൈഥിലി

Spread the love

രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മൈഥിലി. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ മൈഥിലി നായികയായി. ഇതിനോടൊപ്പം നിരവധി ഗോസിപ്പുകളും താരത്തെ ചുറ്റിപ്പറ്റിയുണ്ടായി. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മൈഥിലി. പതിനേഴാം വയസില്‍ നടന്ന കാര്യത്തിന് താന്‍ ഇപ്പോഴും പഴി കേള്‍ക്കുന്നെന്നാണ് നടി പറയുന്നത്.

‘പലരും പറഞ്ഞ് നടക്കുന്നതിനൊക്കെ മറുപടി പറയാന്‍ പോയാല്‍ ഭാഗ്യലക്ഷ്മിയമ്മയെ പോലെ തല്ലി തീര്‍ക്കേണ്ടി വരും. സിനിമയില്‍ വരുന്നതിന് മുന്‍പ്, എന്റെ പതിനേഴാം വയസില്‍ നടന്ന കാര്യത്തിന് വരെ ഇപ്പോഴും പഴി കേള്‍ക്കുന്നു. അയാള്‍ക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല എന്നതാണ് സത്യം.’

‘ഭീഷണിയും കയ്യേറ്റവുമടക്കം പല തരത്തില്‍ എന്നെ ‘ടോര്‍ചര്‍’ ചെയ്തു. സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ കാലത്ത് ലൊക്കേഷനില്‍ വന്ന് ബഹളമുണ്ടാക്കിയതോടെ ‘അമ്മ’ ഇടപെട്ടാണ് 2012 ല്‍ ശ്രീലേഖ ഐപിഎസിനെ കണ്ട് പരാതി കൊടുത്തു. അന്ന് കുക്കു പരമേശ്വരനാണ് കൂട്ട് വന്നത്. കേസ് കോടതിയിലെത്തി.’

‘ജയിലില്‍ കിടന്ന അയാള്‍ ജാമ്യം കിട്ടി പുറത്തിറങ്ങി. അയാളില്‍ നിന്നും സമാനമായ അനുഭവം ഉണ്ടായ മറ്റൊരു പെണ്‍കുട്ടിയും ഇതുപോലെ കേസ് കൊടുത്തു. അങ്ങനെ വന്നപ്പോഴാണ് ഇതിനൊക്കെ പിന്നില്‍ വലിയൊരു സംഘമുണ്ടെന്ന് മനസിലായത്.’

‘ഇനിയൊരു പെണ്‍കുട്ടിയ്ക്കും അങ്ങനെ വരാതിരിക്കാനാണ് ഞാന്‍ എല്ലാം തുറന്ന് പറയുന്നത്. ഞങ്ങളുടെ വിവാഹ വാര്‍ത്ത പോലും പലരും വളച്ചൊടിച്ചാണ് എഴുതിയത്. ഒരു തരത്തില്‍ നമ്മളെ വിറ്റ് അവര്‍ കാശുണ്ടാക്കുന്നു. നെഗറ്റിവിറ്റി പ്രചരിക്കുന്ന ഇവര്‍ക്കെതിരെയും സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടിട്ടുണ്ട്’ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മൈഥിലി പറഞ്ഞു. അടുത്തിടെ നടി വിവാഹിതയായിരുന്നു.

W3Schools.com

Related Posts

‘ഡോ. റോബിന്റെയും ബ്ലസ്ലിയുടെയും ചോര കുടിച്ച് വീർത്ത അട്ട’ ; ബിഗ്‌ബോസ് വിജയത്തിന് പിന്നാലെ ദിൽഷയ്ക്ക് സൈബർ ആക്രമണം..

Spread the love

വിജയ കിരീടം നേടിയതിന് പിന്നാലെ ദിൽഷ വൻ സൈബർ ആക്രമണമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഡോ. റോബിൻ ഫാൻസിന്റെ വോട്ടുകൾ നേടി വിജയം കിരീടം നേടി എന്നതാണ് ഏറ്റവും കൂടുതലായി കേൾക്കുന്ന വിമർശനം.

‘മലയാളം ബിഗ് ബോസ് ഇന്ത്യൻ ഷോകളില്‍ നമ്പര്‍ വണ്‍’, നന്ദി പറഞ്ഞ് കെ മാധവൻ

Spread the love

ബിഗ് ബോസ് മലയാളം മറ്റു ഭാഷകളേക്കാളും വലിയ ഷോയായി മാറിയെന്ന് ദ വാള്‍ട്ട് ഡിസ്‍നി കമ്പനി ഇന്ത്യയുടെയും സ്റ്റാര്‍ ഇന്ത്യയുടെയും പ്രസിഡന്റായ കെ മാധവൻ പറഞ്ഞു.

ബിഗ്‌ബോസ് മലയാളം വിജയിയെ പ്രഖ്യാപിച്ചു..

Spread the love

ബിഗ്‌ബോസ് മലയാളം നാലാം സീസൺ വിജയിയെ പ്രഖ്യാപിച്ചു. ചരിത്രം തിരുത്തിക്കൊണ്ട് ബിഗ്‌ബോസ് മലയാളം സീസൺ 4 വിജയിയായി ദിൽഷ പ്രസന്നനെ തിരഞ്ഞെടുത്തു.

പ്രതീക്ഷയില്ല ; ഷോയിൽ നിന്ന് സ്വമേധയ പിന്മാറി റിയാസ്..

Spread the love

റിയാസ് മത്സരത്തിൽ നിന്നും സ്വമേധയ പിൻവാങ്ങുന്നുവെന്നതാണ് പുതിയ പ്രമോയിൽ കാണിക്കുന്നത്.

സഖാവ് രാവണ്ണയായി ‘റാണ ദഗ്ഗുബതി’ ; വിരാട പർവം ഒടിടി റിലീസിന്..

Spread the love

സായ് പല്ലവിയും റാണ ദഗ്ഗുബതിയും അഭിനയിച്ച് അടുത്തിടെ പുറത്തിറങ്ങിയ ‘വിരാട പര്‍വ്വം’ OTT റിലീസിന് ഒരുങ്ങുന്നു. ജൂലൈ 1 മുതല്‍ ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യും

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

Leave a Reply

You cannot copy content of this page