“ആക്ഷൻ ഹീറോ ബിജു” രണ്ടാം ഭാഗം വരുന്നു..

Spread the love

നിവിന്‍ പോളിയുടെ ഫിലിമോഗ്രഫിയിലെ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു 2016ല്‍ പുറത്തെത്തിയ ആക്ഷന്‍ ഹീറോ ബിജു. പൊലീസ് സ്റ്റേഷനെ റിയലിസ്റ്റിക് രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച ചിത്രം ബോക്സ് ഓഫീസിലും വിജയം നേടിയിരുന്നു. എസ് ഐ ബിജു പൗലോസ് എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി ചിത്രത്തില്‍ അവതരിപ്പിച്ചത്.

W3Schools.com

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്‍ത ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത് എബ്രിഡ് ഷൈനും മുഹമ്മദ് ഷഫീഖും ചേര്‍ന്ന് ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആരാധകരെ സംബന്ധിച്ച് ആവേശകരമായ ഒരു വാര്‍ത്ത പുറത്തെത്തിയിരിക്കുകയാണ്. ആക്ഷന്‍ ഹീറോ ബിജുവിന് ഒരു രണ്ടാം ഭാഗം ഉണ്ടാവും എന്നതാണ് അത്.

നിവിന്‍ പോളിയുടെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയായ പോളി ജൂനിയര്‍ പിക്ചേഴ്സ് ഇന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഈ ചിത്രത്തെക്കുറിച്ചുള്ള വിവരവും ഉള്ളത്. പോളി ജൂനിയര്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ എബ്രിഡ് ഷൈന്‍ തന്നെ സംവിധാനം ചെയ്‍ത് നിവിന്‍ പോളിയും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മഹാവീര്യരുടെ റിലീസ് സംബന്ധിച്ച് പുറത്തിറക്കിയ കുറിപ്പില്‍ ഈ ബാനറിന്‍റെ വരാനിരിക്കുന്ന പ്രോജക്റ്റുകളുടെ കൂട്ടത്തിലാണ് ആക്ഷന്‍ ഹീറോ ബിജു 2ഉും ഇടംപിടിച്ചിരിക്കുന്നത്. താരം, ശേഖരവര്‍മ്മ രാജാവ്, ഡിയര്‍ സ്റ്റുഡന്‍റ്സ് എന്നിവയാണ് പോളി ജൂനിയറിന്‍റെ മറ്റ് അപ്കമിംഗ് പ്രോജക്റ്റുകള്‍.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

തൃശൂരിൽ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചു..

Spread the love

ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥലങ്ങളില്‍ ആളുകള്‍ പോകാതിരിക്കാനും അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

ഒടുവിൽ തോൽവി സമ്മതിച്ചു ; മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു..

Spread the love

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു

സൗദിയിൽ മാസപ്പിറവി ദൃശ്യമായി ; ബലിപെരുന്നാൾ ജൂലൈ 9ന്..

Spread the love

സൗദിയിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ജൂലൈ 9ന്. അറഫാ ദിനം ജൂലൈ 8ന് ആയിരിക്കും.

ഫേസ്‍ബുക്കിൽ റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പരത്തി ; യുവാക്കൾ അറസ്റ്റിൽ..

Spread the love

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

പാലക്കാട്ടെ കൊലപാതകം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ്..

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് പറഞ്ഞു

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

Leave a Reply

You cannot copy content of this page