
ഖത്തർ : ഖത്തറിലുണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശി മരിച്ചു. കടപ്പുറം മാട്ടുമ്മൽ പള്ളിക്ക് സമീപം താമസിക്കുന്ന പുതിയവീട്ടിൽ മുഹമ്മദാലി ഹാജിയുടെ മകൻ മുഹമ്മദ് ശാക്കിർ (23) ആണ് മരിച്ചത്.
ഇന്ന് വൈകീട്ടോടെയായിരുന്നു അപകടം ഉണ്ടായത്. റോഡിലൂടെ നടന്ന് പോകുന്നതിനിടെ ശാക്കിറിനെ ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു.
2 മാസം മുൻപ് ഖത്തറിലെത്തിയ ശാക്കിർ ലുലുവിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ബന്ധുക്കൾ പറഞ്ഞു.
മാതാവ് : നസിയ
സഹോദരങ്ങൾ : ഫൈസൽ, മുസ്തഫ, അൻസാർ, ശാക്കിറ,