
അനൂപ് മേനോനെ നായകനാക്കി നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത മർഡർ മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ’21 ഗ്രാംസ്’ ഒടിടിയിലേക്ക്. ജൂണ്‍ 10ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നന്ദകിഷോർ എന്ന കഥാപാത്രമായാണ് അനൂപ് മേനോൻ ചിത്രത്തിലെത്തുന്നത്. മാര്‍ച്ച് 18ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. ബിബിൻ കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
അനൂപ് മേനോനൊപ്പം ലിയോണ ലിഷോയ്, അനു മോഹൻ, രണ്‍ജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. ജിത്തു ദാമോദർ ഛായാഗ്രഹണവും അപ്പു എൻ ഭട്ടതിരി എഡിറ്റിംഗും ദീപക് ദേവ് സംഗീതസംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് റിനീഷ് കെ എൻ ആണ്.