കാർ ലേലം പോയത് 1108 കോടി രൂപയ്ക്ക്; ലോകത്തിലെ ഏറ്റവും ഉയർന്ന കാർ ലേലമെന്ന് അവകാശ വാദം.

Spread the love

ലോകത്തെ വൻകിട കമ്പനിയായ ആർ‌എം സോത്ബി എന്ന കമ്പനി നടത്തിയ ലേലത്തിലാണ് 135 ദശലക്ഷം യൂറോ(1108 കോടി രൂപ)യ്ക്ക് കാർ വിറ്റു പോയത്.

W3Schools.com

1955 മോഡൽ മെഴ്സിഡീസ് ബെൻസ് 300 എസ്എൽആർ ഉലെൻഹോട്ട് കൂപ്പെയാണ് ഇത്രയും വിലയ്ക്ക് വിറ്റു പോയത്. ഇത്രയും വില ലഭ്യമാകാൻ കാരണമായി കാണുന്നതിൽ ഒന്ന് ഈ ലോകത്ത് തന്നെ ഈ മോഡൽ കാറുകൾ രണ്ടെണ്ണമേ നിർമ്മിച്ചിട്ടുള്ളു എന്നതാണ്.

രണ്ട് ലോക ചാംപ്യൻ പട്ടങ്ങൾ സ്വന്തമാക്കിയ ഡബ്ല്യു 196 ആർ എന്ന റേസ് കാറിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പ്രോട്ടോടൈപ് നിർമിച്ചത്. മത്സരങ്ങളിൽ അവതരിപ്പിക്കാൻ വേണ്ടിയാണ് ഈ മോഡൽ ഡിസൈൻ ചെയ്തതെങ്കിലും 1955 ല്‍ നടന്ന ‘24 അവർ ലേമാൻസ്’ മത്സരത്തിനിടയിലുണ്ടായ അപകടത്തിനു ശേഷം ബെൻസ് കാറോട്ട മത്സരങ്ങളിൽ നിന്ന് പിൻവാങ്ങിയത് ഈ കാറിനെ പിന്നിലോട്ടാക്കിയിരുന്നു.

ബെൻസിന്റെ ചീഫ് എൻജിനീയറായ റുഡോൾഫ് ഉലെൻഹോട്ട് ആണ് മെഴ്സിഡീസ് ബെൻസ് മോട്ടർറേസിങ് ഡിപ്പാർട്ട്മെന്റിന് വേണ്ടി ഈ വാഹനം രൂപകൽപന ചെയ്തത്.പേര് വെളിപ്പെടുത്താത്ത കോടീശ്വരനാണ് കാർ സ്വന്തമാക്കിയിരിക്കുന്നത്.

ഇതോടെ ലോകത്തിൽ ഏറ്റവും അധികം തുകയ്ക്ക് ലേലത്തിൽ പോകുന്ന വാഹനമായി മാറിയിരിക്കുകയാണ് ബെൻസ് 300 എസ്എൽആർ ഉലെൻഹോട്ട് കൂപ്പെ .

ലേലത്തില്‍ ലഭിച്ച തുക മെഴ്സിഡീസ് ബെന്‍സ് ഫണ്ടിലേക്കാണ് പോകുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ വാഹനം ബെൻസ് മ്യൂസിയത്തിൽ പ്രദർശനത്തിന് എത്തിക്കണം എന്ന നിബന്ധനയോടെയാണ് വാഹനം ഉടമയ്ക്ക് കൈമാറിയത്.

Related Posts

തൃശൂരിൽ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചു..

Spread the love

ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥലങ്ങളില്‍ ആളുകള്‍ പോകാതിരിക്കാനും അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

ഒടുവിൽ തോൽവി സമ്മതിച്ചു ; മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു..

Spread the love

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു

സൗദിയിൽ മാസപ്പിറവി ദൃശ്യമായി ; ബലിപെരുന്നാൾ ജൂലൈ 9ന്..

Spread the love

സൗദിയിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ജൂലൈ 9ന്. അറഫാ ദിനം ജൂലൈ 8ന് ആയിരിക്കും.

ഫേസ്‍ബുക്കിൽ റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പരത്തി ; യുവാക്കൾ അറസ്റ്റിൽ..

Spread the love

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

പാലക്കാട്ടെ കൊലപാതകം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ്..

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് പറഞ്ഞു

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

Leave a Reply

You cannot copy content of this page