നിർണായക വിധി; വിസ്മയ കേസിൽ ഭർത്താവ് കിരൺ കുമാറിന് ശിക്ഷ  വിധിച്ച് കോടതി..

Spread the love

നിലമേൽ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ ഭർത്താവ് കിരൺ കുമാറിന്  10 വർഷത്തെ കഠിന തടവ് വിധിച്ച് കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി.

W3Schools.com

പന്ത്രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം. മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം ശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. ഐപിസി 304 പ്രകാരം 10 വര്‍ഷവും, 306 അനുസരിച്ച് ആറുവര്‍ഷവും, 498 അനുസരിച്ച് രണ്ടുവര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജി സുജിത് പി.എൻ ആണ് ശിക്ഷ വിധിച്ചത്. കേസിൽ കിരൺ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരൺ കുമാറിന്‍റെ ജാമ്യം റദ്ദാക്കി ഇയാളെ ജയിലിലേക്ക് മാറ്റിയിരുന്നു.

അതേസമയം, കോടതി വിധിയിൽ തൃപ്തല്ലെന്ന് വിസ്മയയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. ജീവപര്യന്തമാണ് പ്രതീക്ഷിച്ചത്, പ്രതിക്ക് കൂടുതൽ ശിക്ഷ വാങ്ങിക്കൊടുക്കാൻ മേൽക്കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.അമ്മ സജിത വീട്ടിലെ ടിവിയിലൂടെയാണ് വിധി പ്രഖ്യാപനം കേട്ടത്.

സ്ത്രീധനം ആവശ്യപ്പെട്ട് വരുന്ന ആർക്കും മക്കളെ വിവാഹം ചെയ്ത് കൊടുക്കരുതെന്നാണ് തനിക്ക് പൊതുസമൂഹത്തോട് പറയാനുള്ളതെന്നും അവർ പറഞ്ഞു.

വീട്ടിൽ വൃദ്ധരായ മാതാപിതാക്കൾ ഉണ്ടെന്നും പിതാവിന് അപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്നും ആയതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നും കിരൺ കോടതിയിൽ ആവശ്യപ്പെട്ടു. അച്ഛന് ഓർമ്മക്കുറവും അമ്മയ്ക്ക് പ്രമേഹവുമുണ്ട്. അവരെ സംരക്ഷിക്കാൻ താനേയുള്ളൂ.  താൻ തെറ്റ് ചെയ്തിട്ടില്ലെന്നും കിരൺ ഏറ്റുപറഞ്ഞു.

എന്നാല്‍ പ്രതിയോട് അനുകമ്പ പാടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സ്ത്രീധനം വാങ്ങാന്‍ പാടില്ലെന്ന് ചട്ടമുണ്ട്. വിസ്‍മയയെ സ്ത്രീധനത്തിനായി പ്രതി നിലത്തിട്ട് ചവിട്ടി. ഇത് സമൂഹം സഹിക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

വിസ്മയയുടെ മുഖത്ത് പ്രതി ബൂട്ടിട്ട് ചവിട്ടിയ കാര്യം പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ‘വളർത്ത് നായ പോലും പ്രതികരിക്കും’ എന്നായിരുന്നു പ്രോസിക്യൂഷന്റെ പരാമർശം. ഒരു മനുഷ്യനെ നിലത്തിട്ട് മുഖത്ത് ചവിട്ടുന്നത് ക്ഷമിക്കാനാകാത്തതാണ്. പ്രതീക്ഷിച്ച സ്ത്രീധനം ലഭിക്കാത്തതാണ് ഇതിനെല്ലാം കാരണം. എന്നിട്ടും പ്രതിക്ക് ഇപ്പോഴും കുറ്റബോധമില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ സൂര്യന് കീഴിൽ നടക്കുന്ന ആദ്യ സ്ത്രീപീഡന കേസല്ല ഇതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

കേസ് വ്യക്തിക്ക് എതിരെയല്ല മറിച്ച് സാമൂഹ്യ തിൻമയ്‌ക്കെതിരെയാണെന്നും വിധിയിൽ അതും കണക്കിലെടുക്കണമെന്ന് പ്രോസിക്യൂട്ടർ വാദിച്ചു. ഇനി ഇത്തരം കുറ്റകൃത്യം ആവർത്തിക്കാതിരിക്കേണ്ടതുണ്ട്. കോടതി അക്കാര്യം കണക്കിലെടുക്കണം. സമൂഹത്തിന് വ്യക്തമായ സന്ദേശം നൽകുന്നതാകണം വിധിയെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണ്. യുവതിയെ മരണത്തിലേക്ക് തള്ളിവിട്ടത് കൊലപാതകം തന്നെയാണ്. അതുകൊണ്ട് തന്നെ 304 യ തെളിഞ്ഞെന്ന് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. പ്രതി സർക്കാർ ഉദ്യോഗസ്ഥനെന്ന് പ്രോസിക്യൂട്ടർ. സ്ത്രീധനം വാങ്ങില്ലെന്ന് സർക്കാർ ഉദ്യോഗസ്ഥർ സത്യവാങ്മൂലം നൽകണം. അത് പ്രതി ലംഘിച്ചു. വിദ്യാസമ്പന്നനാണ് പ്രതി. എന്നിട്ടും ഇത്തരം തിൻമ നടന്നു. ഈ വിധി എന്താകുമെന്ന് രാജ്യം വീക്ഷിക്കുന്നുണ്ട്.

ആറ് മാസം പ്രതി ജയിലിൽ കിടന്നിട്ടും കുറ്റബോധമില്ലേയെന്ന് ജഡ്ജി ചോദിച്ചു. ഇല്ലെന്ന് പ്രോസിക്യൂട്ടർ മറുപടി നൽകി. ജയിലിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ താൻ തെറ്റുകാരനല്ലെന്ന് പറയുകയാണ് പ്രതി ചെയ്തത്. പ്രതി സ്വയം തിരുത്തുമെന്ന് കരുതുക വയ്യെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു.

കോടതിയിൽ പ്രതിഭാഗം ജീവപര്യന്തത്തെ എതിർത്തു. കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധിയിൽ പ്രതിഭാഗം അതൃപ്തി അറിയിച്ചു. തന്റെ വാദങ്ങൾ കോടതി തിരസ്‌കരിച്ചത് എന്ത് കൊണ്ടെന്ന് പ്രതിഭാഗം ചോദിച്ചു. പരിഷ്‌കൃത സമൂഹത്തിൽ ആത്മഹത്യ പ്രേരണയ്ക്ക് ജീവപര്യന്തം നൽകിയ ചരിത്രമില്ലെന്നും സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി പ്രതിഭാഗം വാദിച്ചു. യുപിയിൽ നടന്ന സമാന കേസിൽ 10 വർഷം ശിക്ഷ മാത്രമേ നൽകിയിട്ടുള്ളൂ. യുപിയിലേത് സ്ത്രീധനത്തിനായി പൊലീസുകാരൻ കൊലപാതകം നടത്തിയ കേസായിരുന്നു. എന്നിട്ടും പത്ത് കൊല്ലം മാത്രമാണ് ശിക്ഷ ലഭിച്ചത്. വിസ്മയ കേസ് ആത്മഹത്യ കേസ് മാത്രമാണെന്നും പ്രതിഭാഗം പറഞ്ഞു.

പ്രോസിക്യൂട്ടറെ പ്രതിഭാഗം പരിഹസിച്ചു. രാജ്യം മുഴുവൻ ഈ വിധി കാത്തിരിക്കുന്ന വിധം കേസിനെ സെൻസേഷണലൈസ് ചെയ്തു. ഈ വിധി സന്ദേശം നൽകുന്നതാകണമെന്ന പ്രോസിക്യൂട്ടറുടെ പരാമർശത്തിനും പരിഹാസം. 304 ബി ഉണ്ടാക്കിയത് തന്നെ അതിനെന്ന് പ്രതിഭാഗം വാദിച്ചു. സൂര്യന് കീഴിലെ ആദ്യത്തെ സ്ത്രീധന പീഡന മരണമല്ല ഇതെന്ന് പ്രതിഭാഗം പറഞ്ഞു. ജയിലിൽ പ്രതി മോശമായി പെരുമാറിയിട്ടില്ല. ഭാര്യ മരിച്ചതിൽ കിരണിന് വിഷമമുണ്ട്. പ്രതിക്ക് പശ്ചാത്താപം ഇല്ലാത്തത് കുറ്റം ചെയ്യാത്തതിനാൽ. അത് മേൽക്കോടതിയിൽ തെളിയിക്കാമെന്നും പ്രതിഭാഗം വാദിച്ചു.

വിസ്മയ കേസിന്റെ വിധി കേൾക്കാൻ അച്ഛൻ ത്രിവിക്രമൻ നായർ കോടതിയിലേക്ക് തിരിച്ചത് മകൾക്ക് നൽകിയ വാഹനത്തിലാണ്. വാഹനത്തിന്റെ ഫ്രണ്ട് സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. വിസ്മയയുടെ ആത്മാവ് തനിക്കൊപ്പം ഈ വിധി കേൾക്കാൻ കോടതിയിലേക്ക് വരുന്നുണ്ടെന്ന വളരെ വൈകാരികമായ പ്രതികരണമാണ് ത്രിവിക്രമൻ നായർ നടത്തിയത്. ഈ വാഹനം വാങ്ങാൻ മകളുമൊത്താണ് പോയതെന്നും അവൾ ഇപ്പോഴും തങ്ങളോടൊപ്പമുണ്ടെന്നും അദ്ദേഹം പറയുന്നു.

വിസ്മയ കേസിലെ വിധി സമൂഹത്തിനുള്ള സന്ദേശമാകണമെന്ന് അച്ഛൻ ത്രിവിക്രമൻ നായരും അമ്മ സജിത വി നായരും  പറഞ്ഞു. 4,87, 000 വോയ്സ് ക്ലിപ്പുകളാണ് കിരണിന്റെ ഫോണിൽ നിന്ന് സൈബർ സെല്ലിന് ലഭിച്ചത്. ഓട്ടോമറ്റിക്കായി കോളുകൾ ഫോണിൽ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെന്ന് അവൻ അറിഞ്ഞില്ലായിരുന്നു. വോയ്സ് ക്ലിപ്പുകളനുസരിച്ച് ഇനിയും നിരവധി പ്രതികൾ വരും. അവരെ സമൂഹത്തിന് മുന്നിൽ കൊണ്ടുവരാനാണ് ഇനിയുള്ള ശ്രമമെന്നും അച്ഛൻ വ്യക്തമാക്കി.

Related Posts

തൃശൂരിൽ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചു..

Spread the love

ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥലങ്ങളില്‍ ആളുകള്‍ പോകാതിരിക്കാനും അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

ഒടുവിൽ തോൽവി സമ്മതിച്ചു ; മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു..

Spread the love

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു

സൗദിയിൽ മാസപ്പിറവി ദൃശ്യമായി ; ബലിപെരുന്നാൾ ജൂലൈ 9ന്..

Spread the love

സൗദിയിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ജൂലൈ 9ന്. അറഫാ ദിനം ജൂലൈ 8ന് ആയിരിക്കും.

ഫേസ്‍ബുക്കിൽ റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പരത്തി ; യുവാക്കൾ അറസ്റ്റിൽ..

Spread the love

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

പാലക്കാട്ടെ കൊലപാതകം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ്..

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് പറഞ്ഞു

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

Leave a Reply

You cannot copy content of this page