ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാർ; യുക്രൈനിൽ നിന്നും എത്തിയ വിദ്യാർഥ‌ികൾ പ്രതിസന്ധിയിൽ

Spread the love

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥ‌ികൾക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു. വിദ്യാർത്ഥികർക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

W3Schools.com

മെഡിക്കൽ കൗൺസിൽ ചട്ടം, വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് കേന്ദ്ര സ‍ര്‍ക്കാര്‍.

റഷ്യ– യുക്രൈൻയുക്രൈൻ യുദ്ധ സാഹചര്യത്തിൽ മലയാളികളടക്കമുള്ള ആയിരക്കണക്കിന് വിദ്യാ‍ര്‍ത്ഥികളാണ് ഇന്ത്യയിലേക്ക് മടങ്ങിയതെത്തിയത്. ഇവരിൽ ഭൂരിപക്ഷവും മെഡിക്കൽ- ദന്തൽ വിദ്യാര്‍ത്ഥികളാണ്.

രാജ്യത്തെവിടെയും പഠിക്കാൻ തയ്യാറാണെന്നും തുടർ പഠനത്തിന് നിയമ ഭേദഗതിയുൾപ്പെടെയുള്ളവ പരിഗണിക്കണമെന്നുമാണ് രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആവശ്യം. ലക്ഷങ്ങൾ വായ്പയെടുത്താണ് വിദ്യാര്‍ത്ഥികളിൽ ഭൂരിഭാഗം പേരും മെഡിക്കൽ പഠനത്തിനായി പോയത്. അസാധാരണ സാഹചര്യമായതിനാൽ നാട്ടിൽ തിരിച്ചെത്തി. യുദ്ധഭൂമിയിലേക്ക് ഇനി മടങ്ങാൻ സാഹചര്യമില്ലെന്നും രാജ്യത്തെ കോളേജുകളിൽ പഠിക്കാൻ അവസരം നൽകണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം. ഇതിനിടെയാണ് വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞത്.

അതേ സമയം, റഷ്യ യുക്രെയ്ൻ യുദ്ധസാഹചര്യത്തിൽ ഇന്ത്യയിലേക്ക് മടങ്ങിയ എംബിബിഎസ് ഇന്റേൺഷിപ്പ് വിദ്യാർത്ഥികൾക്ക് 12 മാസത്തെ നിർബന്ധിത ഇന്റേൺഷിപ്പ് ഇന്ത്യയിൽ പൂർത്തിയാക്കാൻ അനുമതി നൽകുമെന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ നേരത്തെ അറിയിച്ചിരുന്നു. 2021 നവംബർ 18-ന് മുമ്പ് വിദേശത്ത് നിന്നും മെഡിക്കൽ ബിരുദം നേടിയവർക്കാകും അവസരം ലഭിക്കുക. എഫ് എം ജി പരീക്ഷ പാസായാൽ ഇതിനുള്ള അനുമതി നൽകും.

അതേസമയം, യുക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ എൻജിനീയറിംഗ് വിദ്യാർഥികളെ സ‌ർവ്വകലാശാലകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പരിഗണിക്കണമെന്ന് എഐസിടിഇ നി‌ർദ്ദേശം നൽകി. സാങ്കേതിക സർവ്വകലാശാല വിസിമാർക്കും എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളിലെ തലവൻമാർക്കും ആണ് നിർദേശം നൽകിയത്.

ഏപ്രിൽ 7 ന് ആണ് വിദ്യാ‌ർത്ഥികൾക്ക് പ്രവേശനം നൽകുന്നത് സംബന്ധിച്ച സർക്കുലർ എഐസിടിഇ പുറപ്പെടുവിച്ചത്. ഇരുപതിനായിരത്തോളം വിദ്യാർഥികളാണ് യുക്രെയ്നിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയത്.

Related Posts

തൃശൂരിൽ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചു..

Spread the love

ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥലങ്ങളില്‍ ആളുകള്‍ പോകാതിരിക്കാനും അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

ഒടുവിൽ തോൽവി സമ്മതിച്ചു ; മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു..

Spread the love

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു

സൗദിയിൽ മാസപ്പിറവി ദൃശ്യമായി ; ബലിപെരുന്നാൾ ജൂലൈ 9ന്..

Spread the love

സൗദിയിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ജൂലൈ 9ന്. അറഫാ ദിനം ജൂലൈ 8ന് ആയിരിക്കും.

ഫേസ്‍ബുക്കിൽ റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പരത്തി ; യുവാക്കൾ അറസ്റ്റിൽ..

Spread the love

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

പാലക്കാട്ടെ കൊലപാതകം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ്..

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് പറഞ്ഞു

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

Leave a Reply

You cannot copy content of this page