
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ ടീച്ചർ അറസ്റ്റിൽ. വെള്ളൂർ കോടഞ്ചേരി സ്വദേശി പാറോള്ളതിൽ ബാബു (55) വിനെയാണ് നാദാപുരം പൊലീസ് പോക്സോ വകുപ്പ് ചേർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. ട്യൂഷൻ സെന്ററിൽ വച്ച് വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. സംഭവത്തിനുശേഷം വീട്ടിലെത്തിയ വിദ്യാർഥിനി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. വിദ്യാർഥിനിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ഇതിനു പിന്നാലെ മർദനമേറ്റ നിലയിൽ വെള്ളൂർ റോഡിൽ കണ്ടെത്തിയ ബാബുവിനെ പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി അജ്ഞാതർ ട്യൂഷൻ സെന്റർ അടിച്ച് തകർക്കുകയും ഓഫിസിലെ ഫയലുകൾ തീ വച്ച് നശിപ്പിക്കുകയും ചെയ്തു. ട്യൂഷൻ സെന്ററിന്റെ നെയിം ബോർഡുകളും തകർത്തു. ഒരു മാസം മുൻപാണ് ബാബുവിന്റെ നേതൃത്വത്തിൽ വെള്ളൂർ–ചാലപ്രം റോഡിൽ വാടക കെട്ടിടത്തിൽ ട്യൂഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചത്.