ഇന്ന് തൃശൂർ പൂരം..

Spread the love

പൂരാവേശത്തില്‍ തൃശ്ശൂർ. കണിമംഗലം ശാസ്താവ് തട്ടകത്തിൽ നിന്ന് വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി.

W3Schools.com

അൽപ്പസമയത്തിനകം തെക്കേ ഗോപുരത്തിലൂടെ ശാസ്താവ് വടക്കുന്നാഥ ക്ഷേത്രത്തിനകത്തേക്ക് കയറും. ദേവഗുരു പ്രതിഷ്ഠ ആയതിനാൽ വടക്കുന്നാഥനെ വണങ്ങാത്ത ഏക ദേവതയാണ് ശാസ്താവ്. കണിമംഗലം ശാസ്താവ് എഴുന്നള്ളത്തോടെ പൂരത്തിന് ആരംഭം കുറിക്കുകയാണ്.

പിന്നാലെ ഘടക പൂരങ്ങൾ ഓരോന്നായി വടക്കുന്നാഥ സന്നിയിലേക്കെത്തും. ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളില്ലാതെയാണ് വിപുലമായാണ് പൂരം ചടങ്ങുകൾ.

കാഴ്ചക്കാരുടെ എണ്ണം കൂടുമെന്ന വിലയിരുത്തലിൽ നഗരത്തില്‍ നാലായിരം പൊലീസുകാരെ വിന്യസിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

തൃശൂർ പൂരത്തിന് തുടക്കം കുറിച്ച് നെയ്തിലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര വാതിൽ തള്ളി തുറന്നെത്തിയ മനോഹര കാഴ്ചയോടെ ഇന്നലെ പൂരവിളംബരത്തിന് തുടക്കമായിരുന്നു. വടക്കുംനാഥനെ വലംവച്ചുകൊണ്ടാണ് നെയ്തലക്കാവിലമ്മ എത്തിയത്. നൂറുകണക്കിനാളുകളാണ് ഈ ചടങ്ങിന് സാക്ഷിയാകാൻ വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്കെത്തിയത്.

രാവിലെ എട്ട് മണിയോടെ നെയ്തലക്കാവ് ഭഗവതി കുറ്റൂർ ദേശം വിട്ടിറങ്ങും. എറണാകുളം ശിവകുമാറെന്ന കൊമ്പനാണ് തിടമ്പേറ്റുന്നത്.
വടക്കുംനാഥക്ഷേത്രത്തിലേക്കുള്ള വഴിയരികിൽ ദേവിയെ കാത്തുനിന്നത് നൂറുകണക്കിനാളുകൾ. വാദ്യഘോഷങ്ങളുടെ അകമ്പടിയിലാണ് നെയ്തലക്കാവ് ഭഗവതി തട്ടകംവിട്ടിറങ്ങിയത്. മണികണ്ഠനാലിൽ എത്തിയത് പതിനൊന്ന് മണിയോടെയാണ്. ഗണപതി ക്ഷേത്രത്തിനടുത്തുനിന്നും മേളം തുടങ്ങി.

മേളത്തിന്റെ അകമ്പടിയിൽ മണിക്ഠനാലിൽ നിന്ന് ശ്രീമൂലസ്ഥാനത്തേക്ക്. അവിടെനിന്നും പടിഞ്ഞാറേ ഗോപുരം വഴി വടക്കുംനാഥ സന്നിധിയിലേക്ക്. എല്ലാ കണ്ണുകളും തെക്കേ ഗോപുര നടയിലേക്ക്. എറണാകുളം ശിവകുമാറിന്റെ പുറമേറി നെയ്തലക്കാവ് ഭഗവതി തെക്കേ നടതുറന്നു. ആരവങ്ങളോടെ ദേശം പൂരത്തിന്റെ വിളംബരമറിയിച്ചു. ഈ ആരവത്തെ സാക്ഷിയാക്കി നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുരം തുറന്ന് കടന്നുപോയി.

പതിനൊന്നരയോടെ മഠത്തില്‍ വരവ് പഞ്ചവാദ്യം നടക്കും. രണ്ടുമണിയ്ക്കാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. നാലരയോടെ തിരുവന്പാടിയും പാറമേക്കാവും തെക്കോട്ടിറങ്ങും. അഞ്ചുമണിയ്ക്കാണ് ചരിത്ര പ്രസിദ്ധമായ കുടമാറ്റം.

About Post Author

Related Posts

കാര്‍ വര്‍ക്ക് ഷോപ്പിന് തീ പിടിച്ച് അപകടം..

Spread the love

വര്‍ക്ക് ഷോപ്പിന്റെ പിറക് വശത്താണ് തീ ആദ്യം കണ്ടത്. രണ്ട് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണ് നിഗമനം.

ഏഴ് വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ചു; മദ്രസ അധ്യാപകനെതിരെ കേസ്..

Spread the love

കുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് മുഖം ഡെസ്കിൽ ഇടിപ്പിക്കുകയായിരുന്നു. ഇതോടെ കുട്ടിയുടെ കീഴിച്ചുണ്ട് മുറിഞ്ഞു. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് പള്ളി കമ്മിറ്റിയിൽ രക്ഷിതാക്കൾ പരാതി അറിയിച്ചുവെങ്കിലും  നടപടി ഉണ്ടായില്ല.

ശനിയാഴ്ചയും ക്ലാസ്സ്; തീരുമാനത്തിൽ നിന്ന് മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി..

Spread the love

ശനിയാഴ്ച അധ്യയന ദിനമാക്കുന്നതിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സന്തോഷമാണെന്നും ഇക്കാര്യത്തിൽ എതിർപ്പുന്നയിച്ച കെ‌എസ്‌ടി‌എ നിലപാട് വിദ്യാഭ്യാസ മന്ത്രി തള്ളുകയും ചെയ്തു. ശനിയാഴ്ച പ്രവർത്തി ദിനമാക്കിയാൽ ഒരു പാഠ്യാതര പ്രവർത്തനങ്ങളേയും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇളവില്ല; ഇരുചക്ര വാഹനത്തിൽ കുട്ടികളുമായുള്ള യാത്ര അനുവദിക്കാനാകില്ലെന്ന് കേന്ദ്രം..

Spread the love

മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തി 12 വയസിൽ താഴെയുള്ള ഒരു കുട്ടിയെ കൂടി ഇരുചക്ര വാഹനത്തിൽ കൊണ്ടുപോകാൻ അനുവദിക്കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപെട്ടത്.

സംസ്ഥാനത്ത് വിദ്യാഭ്യാസ കച്ചവടം അനുവദിക്കില്ല, എല്‍കെജി പ്രവേശനത്തിന് പണം വാങ്ങുന്ന രീതി അവസാനിപ്പിക്കും;വി ശിവന്‍കുട്ടി..

Spread the love

വിദ്യാര്‍ത്ഥികളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ അധ്യയന ദിവസം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതിനാലാണ് 210 പ്രവര്‍ത്തി ദിനം ഉണ്ടാകണമെന്ന് തീരുമാനിച്ചത്.

കാലവർഷം കേരളാ തീരത്തേക്ക്; മഴ കനക്കും..

Spread the love

ഇരട്ട ന്യൂനമർദ്ദം കാലവർഷം സജീവമാകാൻ സഹായിക്കും. കാലവർഷത്തിന്റെ ആദ്യപാതിയിൽ മികച്ച മഴ പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തൽ. രണ്ടാം പാതിയെ പസഫിക്ക് സമുദ്രത്തിലെ എൽ നിനോ പ്രതികൂലമായി ബാധിച്ചേക്കും.

Leave a Reply

You cannot copy content of this page