
കനത്ത മഴയെ തുടർന്ന് ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
പൂരം ദിവസം പുലർച്ചെ നടത്താൻ നിശ്ചയിച്ചിരുന്ന വെടിക്കെട്ട് മഴ കാരണം രണ്ട് പ്രാവശ്യം മാറ്റിവെക്കുകയായിരുന്നു. ഇന്ന് വൈകീട്ട് നടത്താൻ നിശ്ചയിരുന്ന വെടിക്കെട്ടാണ് ഇപ്പോൾ പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിയിരിക്കുന്നത്.
ഞായറാഴ്ച വൈകീട്ട് നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ഞായറാഴ്ച അവധിയായതിനാൽ ശുചീകരണം എളുപ്പത്തിലാക്കാൻ ശനിയാഴ്ചത്തേക്ക് വെക്കുകയായിരുന്നു.