മാരക മയക്കുമരുന്നുമായി യുവതിയടക്കം ആറ് വിദ്യാർത്ഥികൾ അറസ്റ്റിൽ..

Spread the love

കളമശ്ശേരി: താമസസ്ഥലത്തുനിന്ന് 8.3 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവതിയടക്കം ആറു കോളജ് വിദ്യാർഥികൾ അറസ്റ്റിൽ.

ഇടപ്പള്ളി ടോൾ വി.പി. മരക്കാർ റോഡിന് സമീപത്തെ ഹരിത നഗറിൽ ലെ മാൻഷൻ സ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. തമ്മനം സ്വദേശി നിസാം നിയാസ് (20), കളമശ്ശേരി എച്ച്.എം.ടി കോളനി സ്വദേശി അജിസാൽ (20), എറണാകുളം കടമക്കുടിയിൽ മൂലമ്പിള്ളി സ്വദേശിനി ഐശ്വര്യ പ്രസാദ് (20), ആലപ്പുഴ തിരുവമ്പാടി സ്വദേശി എബിൻ മുഹമ്മദ് (22), ആലപ്പുഴ സൗത്ത് ആര്യാട് സ്വദേശി സചിൻ സാബു (25), കളമശ്ശേരി മൂലേപ്പാടം നഗറിൽ താമസിക്കുന്ന വിഷ്ണു എസ്. വാര്യർ (20) എന്നിവരാണ് അറസ്റ്റിലായത്.

സചിൻ സാബുവാണ് ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് എത്തിച്ച് നൽകിയിരുന്നത്. യുവതികളെ കാര്യറായി ഉപയോഗിച്ചാണ് ഇവർ നഗരത്തിലെ പ്രമുഖ കോളജ് കാമ്പസുകളിൽ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത്. വിദ്യാർഥികളായ പ്രതികൾ ക്ലാസിൽ കയറാതെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആഡംബര മുറികൾ വാടകക്കെടുത്താണ് വിപണനം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

യുവാക്കൾക്കിടയിൽ എം എന്ന പേരിൽ അറിയപ്പെടുന്ന എം.ഡി.എം.എ ആണ് കൂടുതലായി കച്ചവടം ചെയ്തിരുന്നത്. ഇത് ഉയർന്ന വിലയ്ക്ക് വിറ്റഴിച്ച് ആഡംബര ജീവിതം നയിച്ചുവരുകയായിരുന്നു ഇവർ. ലഹരി ഉപയോഗിക്കുന്നതിന് ഇടപാടുകാർക്ക് മുറി എടുത്തു നൽകുന്നതുൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവർ ചെയ്തു കൊടുത്തിരുന്നതായും പൊലീസ് പറഞ്ഞു.

കൊച്ചി സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജുവിന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നർക്കോട്ടിക് സെൽ അസിസ്റ്റന്‍റ് കമീഷണർ അബ്ദുൽ സലാം, ഡാൻസാഫ് എസ്.ഐ രാമു ബാലചന്ദ്രബോസ്, കളമശ്ശേരി എസ്.ഐ ദീപു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

അച്ഛനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച് മകൻ..

Spread the love

അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്താൻ മകന്റെ ശ്രമം.

ഗോപി സുന്ദറും അമൃതയും ഒന്നിക്കുന്നു.?

Spread the love

സംഗീത സംവിധായകൻ ഗോപി സുന്ദറും സ്റ്റാർ സിംഗറിലൂടെയും ബിഗ്‌ബോസിലൂടെയും പ്രശസ്തയായ പിന്നണി ഗായിക അമൃത സുരേഷും ഒന്നിക്കുന്നു.?

ജോ ജോസഫിന്റെ പേരിൽ അശ്‌ളീല വീഡിയോ പ്രചരിപ്പിച്ചു ; കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്..

Spread the love

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിന്റെ പേരില്‍ സോഷ്യല്‍മീഡിയയിലൂടെ അശ്ലീലവീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ലോകരാജ്യങ്ങൾക്ക് ലോകബാങ്കിന്റെ മുന്നറിയിപ്പ്; വരാനിരിക്കുന്നത് മാന്ദ്യത്തിന്റെ ദിനങ്ങൾ.

Spread the love

ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വളത്തിനും വില കുതിച്ചുകയറുന്നത് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്ന് ലോകബാങ്ക് മേധാവി ഡേവിഡ് മാല്‍പാസ് വിലയിരുത്തി.

സംസ്ഥാനത്ത് രാത്രി വിവിധ ജില്ലകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്..

Spread the love

രാത്രി പ്രധാനമായും നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട , മലപ്പുറം , കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ  വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

പ്രമുഖ താരങ്ങൾ ഏറ്റുമുട്ടും ; സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ..

Spread the love

സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രഖ്യാപനം നാളെ വൈകിട്ട് 5 ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സമീപ കാലത്തെങ്ങും ഇത്രയും താര ചിത്രങ്ങൾ അവാർഡിന് അണിനിരന്നിട്ടില്ല.

Leave a Reply

You cannot copy content of this page