
എരുമപ്പെട്ടി : മുണ്ടത്തിക്കോട് പെരിയമ്മ കാവ് ക്ഷേത്ര കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കടങ്ങോട് കിഴക്ക് മുറിസ്വദേശി കളത്തിപറമ്പിൽ ഉണ്ണികൃഷ്ണൻ്റെ മകൻ ജിഷ്ണു (19) ആണ് മരിച്ചത്.
ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് ബന്ധുവായ തുണ്ടത്തിൽ ജയൻ്റെ
വീട്ടിലേക്ക് വിരുന്നിന് പോയത്. വീടിനടുത്തുള്ള ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയിൽ മുങ്ങി മരിക്കുകയായിരുന്നു.