
പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച കേസിൽ നാൽപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കുപടിഞ്ഞാറൻ ദില്ലിയിലെ സമയ്പുർ ബദ്ലി മേഖലയിലാണ് സംഭവം. ആറു മാസം പ്രായമുള്ള കുഞ്ഞിനെയാണ് പീഡിപ്പിച്ചത്. പ്രതിയായ ജഹാംഗിർപുരി സ്വദേശി ചിനു (കമൽ മൽഹോത്ര) യെ അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ സഹോദരിയെ പീഡിപ്പിച്ച കേസിൽ പ്രതികളുടെ സുഹൃത്തായ രാജു എന്ന രാജ് ഒളിവിലാണ്. ഇരുവരും ഒപ്പമാണ് രണ്ട് കുട്ടികളെ പീഡിപ്പിച്ചത്. വെടിവെച്ച് വീഴ്ത്തിയാണ് പ്രതിയായ ചിനുവിനെ പൊലീസ് പിടികൂടിയത്.
മാനസിക വൈകല്യമുള്ള പതിനാലുകാരിയെയും ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും ചിനുവും രാജുവും പീഡിപ്പിച്ചെന്ന് മാതാവാണ് പൊലീസിൽ പരാതി നൽകിയത്. വെള്ളിയാഴ്ച ദിവസം ജോലി കഴിഞ്ഞ് എത്തിയപ്പോൾ കുട്ടികളെ വീട്ടിൽ കണ്ടില്ല. അടുത്ത വീട്ടിൽ നിന്ന് കുട്ടികളുടെ കരച്ചിൽ കേട്ട് നോക്കിയപ്പോൾ ചിനുവും രാജുവും കുട്ടികളെ പീഡിപ്പിക്കുന്നതാണ് കണ്ടതെന്ന് പരാതിയിൽ പറയുന്നു. രണ്ട് കുട്ടികളെയും ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയിട്ടുണ്ട്.