ഷവർമ നിരോധിക്കുന്നത് പരിഗണനയിൽ..

Spread the love

തമിഴ്നാട്ടിൽ ഷവർമ നിരോധിക്കുന്നത് പരിഗണനയിലെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രമണ്യം. ഷവർമയുടെ നിർമ്മാണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിക്കുന്നത് സർക്കാറിന്റെ പരിഗണനയിലുള്ള വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിൽ ഇന്ന് സംഘടിപ്പിച്ച മെഗാ കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പുകളുടെ ഉദ്ഘാടനം നിർവ്വഹണത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

W3Schools.com

മിക്ക കടകളിലും പഴകിയതും കേടുവന്നതുമായ കോഴിയിറച്ചി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഷവർമ നിരോധനമേർപ്പെടുത്താൻ ആലോചിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഷവർമ കഴിച്ച് കേരളത്തിൽ വിദ്യാർത്ഥിനി മരിക്കാനിടയായത് ഞെട്ടലുണ്ടാക്കി. വ്യാപകമായി തമിഴ്‌നാട്ടിൽ നടത്തിയ പരിശോധനയിൽ ആയിരത്തിലധികം കടകൾക്ക് നോട്ടീസും പിഴയും നൽകിയതായും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

കൂടുതലായും ഷവർമ കഴിക്കുന്നത് യുവജനങ്ങളാണ്. കുറഞ്ഞ കാലയളവിനുള്ളിൽ നിരവധി ഷവർമ വിൽപ്പന കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് തുറന്നത്. പാശ്ചാത്യരാജ്യങ്ങളിലെ ഭക്ഷണമായ ഷവർമക്ക് അവിടത്തെ കാലാവസ്ഥയുടെ പ്രത്യേകത മൂലം കേടുസംഭവിക്കാറില്ല. എന്നാൽ നമ്മുടെ രാജ്യത്ത് ഇത്തരം വിഭവങ്ങൾ അധികസമയം കേടു കൂടാതെ സൂക്ഷിക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയ അദ്ദേഹം തദ്ദേശിയമായ ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നും കൂട്ടിച്ചേർത്തു.

അതേ സമയം തമിഴ്‌നാട്ടിൽ ഷവർമ നിരോധനം ഏർപ്പെടുത്തിയാൽ കേരളവും തമിഴ്‌നാടിന്റെ പാത പിന്തുടരുമോ എന്ന ആശങ്കയിലാണ് കേരളത്തിലെ ഭക്ഷണപ്രേമികൾ. കേരളത്തിലെ യുവജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യതയുള്ള വിഭവമാണ് ഷവർമ.

Related Posts

തൃശൂരിൽ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചു..

Spread the love

ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥലങ്ങളില്‍ ആളുകള്‍ പോകാതിരിക്കാനും അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

ഒടുവിൽ തോൽവി സമ്മതിച്ചു ; മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു..

Spread the love

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു

സൗദിയിൽ മാസപ്പിറവി ദൃശ്യമായി ; ബലിപെരുന്നാൾ ജൂലൈ 9ന്..

Spread the love

സൗദിയിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ജൂലൈ 9ന്. അറഫാ ദിനം ജൂലൈ 8ന് ആയിരിക്കും.

ഫേസ്‍ബുക്കിൽ റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പരത്തി ; യുവാക്കൾ അറസ്റ്റിൽ..

Spread the love

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

പാലക്കാട്ടെ കൊലപാതകം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ്..

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് പറഞ്ഞു

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

Leave a Reply

You cannot copy content of this page