
ജഹാംഗിർപുരിക്ക് ശേഷം ഷഹീൻബാഗിലും പൊളിക്കനുള്ള നീക്കവുമായി ദില്ലി കോർപ്പറേഷൻ. ബിജെപി യുടെ പൗരത്വ നിയമത്തിനെതിരായ സമരത്തിന്റെ കേന്ദ്രമായിരുന്നു ഷഹീൻബാഗ്. ഇവിടത്തെ കെട്ടിടങ്ങൾ പൊളിക്കാൻ വൻ സന്നാഹവുമായി സൗത്ത് ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ സ്ഥലത്തെത്തി. കനത്ത സുരക്ഷാ സന്നാഹവുമായി ദില്ലി പോലീസും കൂടെ. എന്നാൽ വന്ന ബുൾഡോസറുകൾ തടഞ്ഞ് പ്രദേശവാസികളും, ആംആദ്മി, കോൺഗ്രസ് പ്രവർത്തകരും സംഘടിച്ചു.
കനത്ത പ്രതിഷേധം കാരണം നടപടി ഇപ്പോൾ തടസപ്പെട്ടിരിക്കുകയാണ്. പഴയ പോലെ അനധികൃത കെട്ടിടങ്ങളാണ് പൊളിക്കുന്നതെന്നാണ് കോർപ്പറേഷൻ അധികൃതർ ഷഹീൻബാഗിലും പറഞ്ഞത്. എന്നാൽ ബിജെപി തങ്ങളോട് പകപോക്കുന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപിക്കുന്നത്. പ്രതിഷേധം സംഘർഷത്തിലേക്കെത്തുന്ന സ്ഥിതി വരെയുണ്ടായി. പ്രശ്നം ഒരു വിഭാഗം അഭിഭാഷകർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മുന്നിൽ അതരിപ്പിച്ചിട്ടുണ്ട്.