
പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘റോഷാക്ക്’. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, റോഷാക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മമ്മൂട്ടിയും ഇന്‍സ്റ്റാഗ്രാമിൽ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
ചിത്രം അനൗൺസ് ചെയ്യപ്പെട്ടതു മുതൽ റോഷാക്ക് എന്ന പേരാണ് പ്രേക്ഷകരിൽ കൗതുകം ഉണർത്തുന്നത്. ആളുകളെ മനശാസ്ത്രപരമായി വിശകലനം ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു ടെസ്റ്റാണ് റോഷാക്ക്. ഒരു പേപ്പറിൽ മഷി ഒഴിച്ച് നടുവേ മടക്കി നിവർത്തുമ്പോൾ, രണ്ട് വശവും കൃത്യതയില്ലാത്ത ചില രൂപങ്ങൾ തെളിഞ്ഞുവരും. ഇതിനെ ഇങ്ക് പ്ലോട്ടസ് എന്നാണ് പറയുക.
കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. ഒരു സൈക്കോ ത്രില്ലർ ചിത്രമാണ് റോഷാക്ക് എന്നാണ് റിപ്പോർട്ട്. ഷറഫുദീൻ, ജഗദീഷ് , ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ചു ശിവറാം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്