അസാനി; അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ അതി ശക്തമായ മഴ

Spread the love

കേരളത്തില്‍ അടുത്ത 3 മണിക്കൂറില്‍ 9 ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ് 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്നാണ്.

ശനിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

അതേസമയം, ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന അസാനി തീവ്ര ചുഴലിക്കാറ്റ് നാളെയോടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റിന്റെ വേഗത കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.

അസാനി ചുഴലിക്കാറ്റിന്റെ സഞ്ചാര പാതയില്‍ കേരളമില്ലെങ്കിലും ശനിയാഴ്ച വരെ സംസ്ഥാനത്ത് മഴയുണ്ടാകും. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്.

ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശമുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിലും ബംഗാള്‍ ഉള്‍ക്കടലിലും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
എന്നാല്‍ കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.

അതേസമയം ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന അസാനി തീവ്രചുഴലിക്കാറ്റ് പുലര്‍ച്ചയോടെ തീരദേശ മേഖലയിലൂടെ കടന്ന് പോകുമെന്നാണ് പ്രവചനം. ആന്ധ്രാ തീരത്ത് കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Related Posts

നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച നാഷണൽ പെർമിറ്റ് ലോറിക്ക് തീപിടിച്ചു..

Spread the love

വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം ലോറി തൊട്ടടുത്ത റെസ്റ്റോറന്റിന്റെ മതിൽ ഇടിച്ചു തകർത്തു. ഡ്രൈവർക്ക് പരിക്കറ്റു.

പാടത്ത് കളിക്കുന്നതിനിടെ തോട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു..

Spread the love

വിദ്യാർത്ഥികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ അഷ്കറിനെ തോട്ടിൽ നിന്നും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

വെടിക്കെട്ടിനിടെ അപകടം ; നിരവധി പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം..

Spread the love

വേലയോടനുബന്ധിച്ചു നടന്ന വെടിക്കെട്ടിന്റെ അവസാന സമയത്താണ് അപകടം ഉണ്ടായത്. രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്.

പ്രതിമാസം 10 ലക്ഷം ഇന്ത്യയിലേക്ക് അയയ്ക്കും,5 മക്കളുണ്ട്; ദവൂദ് ഇബ്രാഹിമിനെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പുറത്ത്..

Spread the love

ദാവൂദ് ഇബ്രാഹിം എല്ലാ മാസവും കൂടപ്പിറപ്പുകൾക്ക് 10 ലക്ഷം വീതം അയയ്ക്കാറുണ്ടെന്ന് ഇളയ സഹോദരൻ ഇഖ്ബാൽ കസ്കർ പറഞ്ഞതായാണ്, നവാബ് മാലിക്കിനെതിരായ സാക്ഷി ഖാലിദ് ഉസ്മാൻ വെളിപ്പെടുത്തിയത്.

പിസി ജോർജ് ആശുപത്രിയിൽ..

Spread the love

എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് ഹാജരാക്കിയപ്പോഴാണ് രക്തസമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടെത്തിയത്.

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുന്നു, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യ യാത്രയൊരുക്കാൻ കൊച്ചി മെട്രോ..

Spread the love

മെയ് 27 നകം സ്‌കൂളുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

You cannot copy content of this page