
തുടർച്ചയായി തന്നെ പീഡിപ്പിക്കുന്ന പിതാവിന്റെ ലൈംഗികാതിക്രമങ്ങൾ ഒളിക്യാമറയിൽ പകർത്തി പുറം ലോകത്തെ കാണിച്ച് മകൾ. നീതിക്ക് വേണ്ടിയാണ് തന്നോടുള്ള പിതാവിന്റെ ക്രൂരത 18കാരി പുറംലോകത്തെ അറിയിച്ചത്. പിതാവ് അറിയാതെ ആക്രമണം മൊബൈൽ ക്യാമറയിൽ പകർത്തിയാണ് യുവതി ഇത് ചെയ്തത്. വീഡിയോ പോസ്റ്റ് ചെയ്തതോടെ പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തു. 50 വയസ്സുള്ള ഇയാൾ അധ്യാപകനും കൂടിയാണ്.
പെൺകുട്ടി തന്നെയാണ് ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത്. ബിഹാറിലെ സമസ്തിപൂരിലെ റോസെരയിൽ ആണ് സംഭവം.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റ് പ്രതികളെ അന്വേഷിക്കുകയാണെന്ന് ഡിഎസ്പി സഹിയാർ അക്തർ പറഞ്ഞു. പിതാവിനെ പോലീസ് ചോദ്യം ചെയ്യുകയും കേസിൽ വേറെയും പ്രതികളുണ്ടോയെന്നറിയാൻ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പിതാവിൻ്റെ ഈ അതിക്രമം പെൺകുട്ടിയുടെ അമ്മ എതിർത്തിരുന്നില്ലെന്നും സംഭവത്തിൽ മിണ്ടാതിരിക്കാൻ ബന്ധു സമ്മർദ്ദം ചെലുത്തിയിരുന്നതായും ആരോപണമുയർന്നിട്ടുണ്ട്.