വിമാനം പറന്നുയർന്നു ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോയാണ് പൈലറ്റ് തന്റെ പരിശീലനം പൂർത്തിയാക്കിട്ടില്ലെന്ന് തിരിച്ചറിഞ്ഞത്, പിന്നീട് സംഭവിച്ചത്..

Spread the love

ലണ്ടന്‍ : വിമാനം പറത്തുന്നതിനുള്ള സാങ്കേതിക പരിജ്ഞാനമില്ലാത്തവര്‍ പൈലറ്റായി യാത്രക്കാരുടെ ജീവന്‍ പന്താടുന്നത് നമ്മൾ കേട്ടിട്ടുണ്ടാകും.
ഇത് യഥാര്‍ത്ഥത്തില്‍ സംഭവക്കാന്‍ സാദ്ധ്യത വളരെ കുറവാണ്. കാരണം സുരക്ഷയ്ക്കായി വളരെയധികം പ്രോട്ടോക്കോള്‍ പാലിക്കുന്ന ഗതാഗത മേഖലയിൽ ഒന്നാണ് വ്യോമഗതാഗതം. എന്നാല്‍ ഇപ്പോള്‍ കോട്ടം വന്നിരിക്കുകയാണ് ഈ നിലപാടിന് . യു കെയില്‍ നിന്നും പറന്നുയര്‍ന്ന വിര്‍ജിന്‍ അറ്റ്ലാന്റിക് വിമാനം തിരികെ പറന്നിടത്തേയ്ക്ക് തിരിച്ചിറക്കേണ്ടിവന്നത് പൈലറ്റിന് വേണ്ട യോഗ്യത ഇല്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പറന്ന വിമാനമാണ് നാല്‍പ്പത് മിനിട്ട് നീണ്ട യാത്രയ്ക്ക് ശേഷം തിരികെ വിളിക്കേണ്ടി വന്നത്.

വിമാനത്തില്‍ പൈലറ്റ് ഡ്യൂട്ടിക്കായി നിയോഗിച്ച പൈലറ്റുമാരുടെ ജോടിയിലുണ്ടായ പിഴവാണ് വിമാനം തിരികെ വിളിക്കാന്‍ കാരണമായത്. വിമാനത്തിലെ രണ്ട് പൈലറ്റുമാരും ലൈസന്‍സും വിമാനം പ്രവര്‍ത്തിപ്പിക്കാനുള്ള യോഗ്യതയും ഉള്ളവരായിരുന്നു. എന്നാല്‍ ഇവരില്‍ ഒരാളും ക്യാപ്ടന്‍ റാങ്കിലേക്കുള്ള യോഗ്യത നേടിയിരുന്നില്ല. പൈലറ്റുമാര്‍ അതിനായുള്ള പരിശീലനത്തിലായിരുന്നു. പൈലറ്റുമാരുടെ ഡ്യൂട്ടി ഇട്ടതിലുള്ള പിഴവാണ് സര്‍വീസിനെ ബാധിച്ചത്. യോഗ്യതയുള്ള പൈലറ്റുമാരുമായി വീണ്ടും യാത്ര പുറപ്പെട്ട വിമാനം സാധാരണ എത്തേണ്ട സമയത്തിലും രണ്ട് മണിക്കൂര്‍ 40 മിനിട്ട് വൈകിയാണ് ന്യൂയോര്‍ക്കില്‍ എത്തിയത്. രോഷാകുലരായ യാത്രക്കാരോട് വിമാനത്തിലെ ജീവനക്കാര്‍ മാപ്പ് ചോദിച്ചു .

Related Posts

പാത ഇരട്ടിപ്പിക്കൽ, ട്രെയിന്‍ ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണങ്ങൽ, പ്രധാന ട്രെയിനുകൾ റദ്ദാക്കി

Spread the love

പരുശുറാം എക്സ്‌പ്രസ് മെയ് 21 മുതൽ 28 വരെ 9 ദിവസവും, വേണാട് എക്സ്പ്രസ് മെയ് 24 മുതൽ 28 വരെ അഞ്ച് ദിവസവും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

പൊന്നാനിയിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു ; നാളെ ഓട്ടോ പണിമുടക്ക്..

Spread the love

തടയാൻ ശ്രമിച്ച സുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ ബഷീറിനും പരിക്കേറ്റിട്ടുണ്ട്.എന്നാൽ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ചെന്നൈക്ക് വേണ്ടി വീണ്ടും കളിക്കുമോ.? നിലപാട് വ്യക്തമാക്കി ധോണി..

Spread the love

ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.

ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..

Spread the love

ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

സംസ്ഥാനത്ത് വന്‍ ലഹരിമരുന്നുവേട്ട; പിടിച്ചത് 1526 കോടിയുടെ 220കിലോ ഹെറോയിന്‍..

Spread the love

ബോട്ടിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്.

ഹെൽമറ്റ് വെറുതെയെടുത്ത് തലയിൽ വെച്ചാൽ പോര ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലേൽ ഇനി 2000 രൂപ പിഴ..

Spread the love

ഹെല്‍മറ്റ് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കുന്നത് സാധാരണമാണ്. എന്നാല്‍ ഹെല്‍മറ്റിന്റെ സ്ട്രാപ്പ് കെട്ടാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതും ഇതുമൂലം അപകടങ്ങള്‍ വര്‍ധിക്കുന്നതും കണക്കിലെടുത്താണ് പുതിയ പരിഷ്‌കാരം.

Leave a Reply

You cannot copy content of this page